കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിൻ്റെ കേന്ദ്രമായ ശബരിമല ശ്രീ അയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഇക്കഴിഞ ആഗസ്റ്റ് ഇരുപത്തിയാറ് ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച്, ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ, സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ഏതാനും ദിവസങ്ങളിലായി ഇവിടെ റെക്കാർഡ് ചെയ്യപ്പെടുന്നത്.
ശബരിമല സന്നിധാനത്തിൻ്റെ മഹത്ത്വം വിളിച്ചോതുന്ന മനോഹരമായ ഭക്തി സാന്ദ്രമായഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കുന്നത്.
വിശ്വാസികളായ കുടുംബങ്ങൾക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങൾ തന്നെയായിരിക്കും ഈ ചിത്രത്തിലേത്. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യു.എ. ഈയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാർ (എസ്.കെ. മുംബൈ) ഷാജി പുന ലാലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. ഹിന്ദി അടക്കം ഇൻഡ്യയിലെ അഞ്ചു ഭാഷകളിൽ ഒരുപോലെ പ്രദർശനത്തിത്തും.
ശബരിമലയും അയ്യപ്പനും ഇൻഡ്യയിലെ വിശ്വാസികൾ ഒരുപോലെ ആരാധിക്കുന്നതിനാലാണ് പാൻ ഇന്ത്യൻ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ പ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷി ക്കുവാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിൻ്റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
ഒരു പ്രത്യേക ദിനത്തിൽ ശബരിമലയിൽ അക്രമണം നടത്താനെത്തുന്ന തീവ്രവാദി സംഘത്തിൻ്റേയും അവരെ നേരിടേണ്ടി വരുന്ന വരുടേയും പോരാട്ടത്തിൻ്റെ കഥയാണ് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിന്നു ഈ ചിത്രത്തിലൂടെ അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ് എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കിഷോർ, ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പശ്ചാത്തല സംഗീതം -ഷെറി.
ശബരിമല, മുംബൈ രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കുക.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…