Entertainment

ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി.

ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഇവര്‍ ഒടുവിലാണ് 23 -ാം തിയതി വിവാഹിരാവുന്നത്. റോഹന്‍ പ്രീത് സിംഗാണ് വരന്‍. ഇതിന് ഏറെ മുന്‍പേ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ നവമാധ്യമങ്ങളില്‍ അത് സജീവ ചര്‍ച്ചയായിരുന്നു.

ഒക്ടോബര്‍ 23 ആണ് ഔദ്യോഗികമായി വിവാഹം കഴിഞ്ഞതായി രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലെ ഒരു ആഡംബര റിസോട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും പ്രധാന ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് കാലഘട്ടമായതിനാല്‍ ബോളിവുഡില്‍ നിന്നും അധികം ആരും തന്നെ ഉണ്ടായിരുന്നില്ല.

https://www.instagram.com/p/CGsLoMsBxKU/

Newsdesk

Recent Posts

യു​ഗ് യു​ഗീൻ ഭാരത്; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യു​ഗ് യു​ഗീൻ ഭാരത് എന്ന…

6 hours ago

ബെൽഫാസ്റ്റിൽ മരണപ്പെട്ട രാജശ്രീ ജെയ്‌സന്റെ കുടുംബത്തിനായി കൈകോർക്കാം..

ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ.…

7 hours ago

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി ഫിലിപ്പോസ് അന്തരിച്ചു

കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ…

7 hours ago

അയർലണ്ടിൽ 84,000 പേർക്ക് Revenue-യുടെ നികുതി നോട്ടീസ്; 43,000 പേരുടെ സ്വത്ത് പിടിച്ചെടുക്കാൻ നടപടി

അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക്…

10 hours ago

അയർലണ്ടിലെ മൈൻഡിന് പുതിയ നേതൃത്വം; നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി

ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു.  Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.  മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ).  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര.  പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…

18 hours ago

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…

1 day ago