താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്തി ആറിന് പ്രദർശനത്തിനെത്തുന്നു. ലഷ്മി പാർവ്വതി ഫിലിം സിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ഈ ചിത്രം നിർമ്മിക്കുന്നു.
ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ്.എൻ. സ്വാമി പറയാൻ ശ്രമിക്കുന്നത്. വിശ്വാസവും ബുദ്ധിയും ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്. യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി. സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്രാ മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ജെയ്ക് ബിജോയ്സ്
ഛായാഗ്രഹണം – ജാക്സൻ ജോൺസൺ
എഡിറ്റിംഗ് – ബസോദ്. ടി. ബാബുരാജ്.
കലാസംവിധാനം – സിറിൾ കുരുവിള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ശിവരാമകൃഷ്ണൻ
നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…