പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന ചിത്രത്തിലാണ് തേജാ ലഷ്മി നായികയായി അഭിനയിക്കുന്നത്.
ശ്രീനാഥ് ഭാസിയാണു നായകൻ.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയിൽ ആരംഭിക്കുന്നു.
ടി.എ.റസാഖിൻ്റെ തിരക്കഥയിൽ
ഏറെ അംഗീകാരവും പുരസ്ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമൻ.
ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ
എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു ഫീൽ ഗുഡ് ചിത്രമാണ് പ്രിയതമൻ.
നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകൻ്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ശാന്തി കൃഷ്‌ണയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുധീർ കരമന പത്മരാജ് രതീഷ്, ഇർഷാദ്, രഘുനാഥ് പലേരി, സുനിൽ സുഖദ, ടി.പി. കുഞ്ഞി കൃഷ്ണൻ, സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളാണ്.
കഥ- സനു ഭാസ്‌കർ.
ഗാനങ്ങൾ – റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.
സംഗീതം – രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ.
പശ്ചാത്തല സംഗീതം- റോണി റാഫേൽ.
ഛായാഗ്രഹണം-പ്രദീപ് നായർ
എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.
കലാ സംവിധാനം- അർക്കൻ.എസ്.കർമ്മ.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യൂം ഡിസൈൻ – ഇന്ദ്രൻസ് ജയൻ .
കോ-ഡയറക്ടർ – ഹാരിസൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്.
സഹസംവിധാനം – അനീഷ് കാട്ടിക്കോ, രാജേഷ് ആർ. റിസ്വാൻ.
കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ.
പ്രൊഡക്‌ഷൻ എക്സികുട്ടീവ് -രാജേഷ് തങ്കപ്പൻ.
പ്രൊഡക്ഷൻ കൺട്രോളർ -ഹരി വെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം – പൂർത്തിയാകും.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…