Entertainment

സ്റ്റാർ – ഏപ്രിൽ ഒമ്പതിന്

ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയത്തിൻ്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഡൊമിനിയൻ ഡിസിൽവസംവിധാനം ചെയ്ത പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രം.സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിലൂടെ ഒരു തുരുത്തിൻ്റെ ഉൾത്തുടിപ്പുകളാണ്പച്ചയായ മുഹുർത്തങ്ങളിലൂടെ സംവിധായകനായ ഡൊമിനിയൻ ഡിസിൽവ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിനു ശേഷം ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.

നിരവധി മികച്ച മലയാള ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന അബാം മൂവീസിൻ്റെ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ പ്രദർശന യോഗ്യമാകും വിധത്തിൽ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ജോജു ജോർജും ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ പ്രഥ്വിരാജും അവതരിപ്പിക്കുന്നുസയൻസും മിത്തും കൂടിച്ചേർന്ന സൈക്കോളി ജിക്കൽ മിസ്റ്ററി വിഭാഗത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.തികഞ്ഞ ഫാമിലി ത്രില്ലർ എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.

സംവിധായകനായ ഡൊമിൻ ഡിസിൽവായുടെ വാക്കുകളായിരുന്നു.സംവിധായകൻ തുടർന്നു.-‘പരിമിതമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എന്നാൽ അഭിനയിക്കുന്നവർക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങളാണ് താനും.ജോജുവിനും ഷീലു ഏബ്രഹാമിനും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുവാൻ കഴിയുന്ന ഒരു കഥാപാത്രങ്ങൾ.ഭാര്യാഭർത്താക്കന്മാരായ റോയ് – ആർദ്ര- ജോജുവും ഷീലുവും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളാണ്. ചൊറിഞ്ചു മറിയം ജോസ് എന്ന മാസ് ചിത്രത്തിലൂടെ മുൻനിരയിലെത്തിയ ഈ നടന് ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്.

വൺ എന്ന ചിത്രത്തിലെ പാർട്ടി അദ്ധ്യഷനും ,നായാട്ടിലെ പൊലീസ് കോൺസ്റ്റബിളുംഈ നടനെ ഏറെ അംഗികാരത്തിൻ്റെ മാറ്റുകൂട്ടാൻ സഹായകരമാണ്. അതിനോടൊപ്പം എത്തുന്ന ഈ ചിത്രത്തിലെ റോയ് ‘, കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്നു തന്നെ കരുതാം. വ്യത്യസ്ഥ മത സമൂഹത്തിൽ നിന്നും വിവാഹിതരായവരാണ് ബിസിനസ് പ്രമുഖ നായ റോയിയും അദ്ധ്യാപികയായ ആർദ്രയും സമ്പന്നമായ കുടുംബം.ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില പ്രശ്നങ്ങളിൽ നിന്നുണ്ടാകുന്ന കാര്യങ്ങൾക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒത നിർണായക ഘട്ടത്തിൽ ഇവരുടെ ജീവിതത്തിലേക്ക് കടന്ന വരുന്ന ഡോക്ടർ എറിക് എന്ന കഥാപാത്രം ചിത്രത്തിൻ്റെ കഥാഗതിയിൽ പുതിയ വഴിത്തിരിവിനും കാരണമാകുന്നു. പ്രഥ്വിരാജാണ് ഡോക്ടർ എറിക്കിനെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, ഷൈനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊറോണ വൈറസിൻ്റെ പിടിയിൽ സ്തംഭിച്ചു പോയ ചലച്ചിത്രനിർമ്മാണം വീണ്ടും പുനരാരംഭിച്ചു സമയങ്ങളിലെ ആദ്യ ചിത്രങ്ങളിൽ പെട്ടതാണ് സ്റ്റാറും.ഭയത്തോടെയും, കർശനമായ നിയമങ്ങൾക്കുള്ളിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.തിരക്കഥ രചിച്ചിരിക്കുന്നത്.ഹരി നാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ -രഞ്ജിൻ രാജ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘തരുൺ ഭാസ്ക്കറാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – ലാൽ കൃഷ്ണൻ.പശ്ചാത്തല സംഗീതം – വില്യം ഫ്രാൻസിസ് iകലാസംവിധാനം. കമർ എs ക്കരമേക്കപ്പ്. റോഷൻ എൻ.ജി- കോസ്റ്റ്യും. ഡിസൈൻ.അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേസ്, – കെ.ജെ. വിനയൻ -സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ.- റിച്ചാർഡ്പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.ഫിനാൻസ് കൺട്രോളർ. അമീർ കൊച്ചിൻ.അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിറക്കുന്നു. ഫോട്ടോ – അനിഷ് അർജുൻ.

വാഴൂർ ജോസ്.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 days ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago