Entertainment

“സമൻസ്”; സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമത്തെ ചിത്രം, ആൻസരിഗാ ആൻ്റെണി സംവിധായിക വിഷ്ണു വിനയ് നായകൻ

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു.

കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ ചടങ്ങ് നടന്നത്.

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ ദാസ്, ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെയായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം മുക്കം, കോഴിക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്.

സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.

ആൻ സരിഗ – സംവിധായിക

തങ്ങളുടെ രണ്ടാമതു ചിത്രമായ സമൻസ് സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ ആൻ്റണിയാണ്.

ഈ ചിത്രം നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്ന

തായിരുന്നതാണങ്കിലും ചില സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോയതാണന്ന് ആൻ സരിഗ പറഞ്ഞു.

ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയിൽ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.

പ്രശസ്ത സംവിധായകനായ വിനയൻ്റെ മകനും വിനയൻ സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ആകാശഗംഗഎന്ന ചിത്രത്തിൻ്റെ രണ്ടാം പതിപ്പായ ആകാശഗംഗ 2 എന്ന ചിത്രത്തിൽ നായകനുമായിരുന്ന വിഷ്ണു പത്തൊമ്പതാം

നൂറ്റാണ്ട് എന്ന ചിത്രത്തിൽ കണ്ണൻ കുറുപ്പ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

പൂർണ്ണമായും സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻ പുറത്തുവിടുെമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ശങ്കർ ദാസും വ്യക്തമാക്കി.

മാർച്ചുമാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായിലും പാലക്കാട്ടുമായി പൂർത്തിയാകും.

അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സെയ്ബാ, സൈജുക്കുറുപ്പ്, തൻവി റാം, ഛായാഗ്രാഹകൻ സജാദ് കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ വി.പി., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

നിർമ്മാണ നിർവ്വഹണം -രാജൻ ഫിലിപ്പ്.

– വാഴൂർ ജോസ്.

ഫോട്ടോ -എസ്.ബി.കെ.ഷുഹൈബ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

15 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

17 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

17 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

19 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

20 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

21 hours ago