Categories: Entertainment

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി

പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി. ബീഹാറിലെ മുസഫര്‍പുര്‍ കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്.

മുസഫര്‍ പുരിലെ പഠാഹി നിവാസിയായ കുന്ദന്‍ കുമാറാണ് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കൊണ്ട് റിയ ചക്രബര്‍ത്തിക്കെതിരെ ഹരജി നല്‍കിയത്.

മാനസികമായും സാമ്പത്തികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി സെക്ഷന്‍ 306, 420 എന്നീ വകുപ്പുകളും റിയക്കെതിരെ ചുമത്താന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഒന്‍പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി റിയ പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ലോക്ഡൗണ്‍ സമയത്ത് റിയ സുശാന്തിനൊപ്പം ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പരസ്പരം വഴക്കുണ്ടായിരുന്നതിനെത്തുടര്‍ന്ന് തിരിച്ച് പോവുകയായിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. അതിന് ശേഷവും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. വീട് വാങ്ങുന്നതിനെക്കുറിച്ചും ആലോചനകളുണ്ടായിരുന്നെന്ന് റിയ പൊലീസിന് മൊഴി നല്‍കി.

മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിച്ചിരുന്നു. റിയയുടെ ഫോണ്‍ വിവരങ്ങളും സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു.

സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാന്‍ തയ്യാറായില്ലെന്നും റിയ പറഞ്ഞു.

ജൂണ്‍ 15ന് ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Newsdesk

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

6 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

6 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

6 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

6 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

6 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

7 hours ago