വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയാണ് കൊവിഡ് പടര്‍ത്തിയതെന്ന് പരാമര്‍ശിച്ച ട്രംപ് മഹാമാരിയെ ‘കുങ് ഫ്‌ളു’ എന്നും വിശേഷിപ്പിച്ചു.
ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓക്കലഹോമയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
‘ ഞാന്‍ അതിനെ ‘കുങ് ഫ്‌ളു’ എന്ന് വിളിക്കും. എനിക്കതിന് 19ഓളം വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ സാധിക്കും. ചിലരതിനെ ഫ്‌ളു എന്നാണ് വിളിക്കുന്നത്. എന്ത് മാറ്റമാണുള്ളത്. എനിക്ക് തോന്നുന്നത് 19-20 പേരുകള്‍ നിലവിലുണ്ടെന്നാണ്,’ട്രംപ് പറഞ്ഞു.
ചൈനയിലെ ആയോധന കലയായ കുങ് ഫുവിനെ താരതമ്യം ചെയ്താണ് കൊവിഡിനെ കുങ് ഫ്‌ളു എന്ന് ട്രംപ് വിശേഷിപ്പിച്ചത്.
ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ പേരില്‍ നേരത്തെയും ആഗോള തലത്തില്‍ കൊവിഡ് പടര്‍ത്തിയത് ചൈനയാണെന്ന തരത്തില്‍ ട്രംപ് രംഗത്തെത്തിയിരുന്നു.
കൊവിഡിനെ ട്രംപ് ഭരണകൂടം വുഹാന്‍ വൈറസ് എന്ന് നേരത്തെ വിശേഷിപ്പിച്ചിരുന്നു. ലോകത്ത് 89 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 466,850 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2,330,578 രോഗികളാണ് അമേരിക്കയിലുള്ളത്. 121,980 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…