പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ഹരജി. ബീഹാറിലെ മുസഫര്‍പുര്‍ കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്.
മുസഫര്‍ പുരിലെ പഠാഹി നിവാസിയായ കുന്ദന്‍ കുമാറാണ് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് കൊണ്ട് റിയ ചക്രബര്‍ത്തിക്കെതിരെ ഹരജി നല്‍കിയത്.
മാനസികമായും സാമ്പത്തികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഐപിസി സെക്ഷന്‍ 306, 420 എന്നീ വകുപ്പുകളും റിയക്കെതിരെ ചുമത്താന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഒന്‍പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി റിയ പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
ലോക്ഡൗണ്‍ സമയത്ത് റിയ സുശാന്തിനൊപ്പം ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പരസ്പരം വഴക്കുണ്ടായിരുന്നതിനെത്തുടര്‍ന്ന് തിരിച്ച് പോവുകയായിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. അതിന് ശേഷവും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. വീട് വാങ്ങുന്നതിനെക്കുറിച്ചും ആലോചനകളുണ്ടായിരുന്നെന്ന് റിയ പൊലീസിന് മൊഴി നല്‍കി.
മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിച്ചിരുന്നു. റിയയുടെ ഫോണ്‍ വിവരങ്ങളും സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു.
സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാന്‍ തയ്യാറായില്ലെന്നും റിയ പറഞ്ഞു.
ജൂണ്‍ 15ന് ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…
നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…
വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…
ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…