Entertainment

മധുരമീ ജീവിതം പൂർത്തിയായി

മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടൽ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയത്തെ ആസ്പദമാക്കി കഥാകൃത്തും എഴുത്തുകാരനുമായ മാത്യു സ്‌ക്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  കൊച്ചിയിൽ പൂർത്തിയായി. ഗുഡ് ഡേ മൂവീസിൻ്റെ ബാനറിൽ ശീലാൽ പ്രകാശൻ, ഡോ. ശ്രീകുമാർ ജെ. ശ്രീശൻ പ്രകാശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

റിട്ട. ബാങ്ക് മാനേജരായ ചന്തുമേനോൻ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് മാധവിക്കുട്ടി എന്ന സ്കൂൾ ടീച്ചറുടെ കടന്നുവരവും ഇത് അവരുടെയും, മറ്റുള്ളവരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സമകാലീനവിഷയങ്ങളിലൂടെ ഈ സിനിമ ചർച്ച ചെയ്യുന്നത്.

സ്നേഹത്തിൻ്റെ സംഗീതമാണ് മധുരമീ ജീവിതം. ജീവിതത്തിൻ്റെ അവസാന അദ്ധ്യായത്തിലും ഒരു പുതിയ ജീവിതം  സാധ്യമാണെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്തുമേനോനെ അവതരിപ്പിക്കുന്നത്. സിദ്ദിഖിൻ്റെ മുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.

വിനയപ്രസാദ് ജോണി ആൻ്റെണി ,പുജിത മേനോൻ, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, ദിൽഷ പ്രസന്നൻ, പ്രമോദ് വെളിയനാട്, ഗായത്രി സുരേഷ്, മെറീനാ മൈക്കിൾ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ബേബി ദുർഗ എന്നിവരും പ്രധാന താരങ്ങളാണ്. 

രചന – ശ്രീലാൽ പ്രകാശൻ.

പ്രശാന്ത് ചൊവ്വര, സുനീഷ് സോമസുന്ദർ, മാത്യു സ്ക്കറിയ എന്നിവരുടെ ഗാനങ്ങൾക്ക് അനന്തരാമൻ അനിൽ ഈണം പകർന്നിരിക്കുന്നു.

വൈക്കം വിജയ ലഷ്മി, മധു ബാലകൃഷ്ണൻ, ഹന്ന ഫാത്തിമ, വിഷ്ണു സുനിൽ എന്നിവരാണു ഗായകർ.

ഛായാഗ്രഹണം – കൃഷ്ണ പി.എസ്.

എഡിറ്റിംഗ്- കപിൽ കൃഷ്ണ.

കലാസംവിധാനം – ശ്രീകുമാർ. എൻ. മേനോൻ.

മേക്കപ്പ് – പട്ടണംഷാ.

കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്.

സ്റ്റിൽസ് – രതീഷ് കർമ്മ:

സഹസംവിധാനം – ദേവരാജ്.

ഡിസൈൻ ശ്രീകുമാർ എൻ. മേനോൻ.

നിർമ്മാണ നിർവ്വഹണം – ആൻ്റെണി ഏലൂർ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിൽ ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർജോസ്

Follow Us on Instagram!

GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

3 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

4 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

10 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

10 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago