Entertainment

തരുൺ മൂർത്തിയുടെ പുതിയ ചിത്രം സെപ്റ്റംബർ പതിനാറിന് ആരംഭിക്കുന്നു

ഓപ്പറേഷൻ ജാവ .എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറിന് കൊച്ചിയിൽ ആരംഭിക്കുന്നു.ഏറെ വിജയം നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം  പറഞ്ഞാ വിശ്വസിക്കു വോ’എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.തികച്ചും റിയലിസ്റ്റിക്കായിട്ടാണ് സംവിധായകനായ തരുൺ മൂർത്തി ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.

കുടുംബ പ്രേക്ഷകരുടേയും യുവത്വത്തിൻ്റേയും വികാരവിചാരങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗം പ്രേഷകർക്കും സ്വീകാര്യമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണംഈ ചിത്രത്തിലെ അഭിനേതാക്കളിലും വലിയ പ്രത്യേകതകളുണ്ട്. ഒരു സ്ത്രീ കഥാപാത്രമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തികച്ചും പുതുമുഖമായ ദേവി വർമ്മമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അൻവർ അലിയുടേതാണ് ഗാനങ്ങൾ.

സംഗീതം – പാലി ഫ്രാൻസിസം.പ്രശസ്ത സംഗീതഞ്ജരായ റെക്സ് വിജയൻ്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ.ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ.ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിന് ഛായാ ഗ്രഹണം നിർവ്വഹിച്ചത് ശരണനാണ്. എഡിറ്റിംഗ് -നിഷാദ് യുസഫ്,,കലാസംവിധാനം. – സാബു വിതര’കോസ്റ്റ്യം -ഡിസൈൻ – മഞ്ജുഷാ രാധാകൃഷ്ണൻ.ചമയം – മനു.നിർമ്മാണ നിർവ്വഹണം – ജിനു. പി.കെ.

വാഴൂർ ജോസ്.

Newsdesk

Recent Posts

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

2 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

2 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

9 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

22 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

1 day ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

1 day ago