ബെംഗളൂരു: രജനികാന്ത് പങ്കെടുത്ത ദ വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പരിപാടിയുടെ അവതാകരനായ ബിയര്‍ ഗ്രില്‍സ് തന്നെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
നരച്ച താടിയില്‍ സ്റ്റൈലിഷായി ജീപ്പില്‍ ചാരി നില്‍ക്കുന്ന രജനിയെയും അവതാരകനെയും മോഷന്‍ പോസ്റ്ററില്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി താരങ്ങളുടെ കൂടെ താന്‍ ഷോ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ താരം തനിക്ക് സ്‌പെഷ്യലാണെന്നും ബിയര്‍ ഗ്രില്‍സ് പറഞ്ഞു.
നേരത്തെ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ പരിപാടിയുടെ സ്‌ക്രിപ്റ്റിന് അനുസരിച്ചാണ് ഇതെന്ന് തൊട്ടുപിന്നാലെ വിശദീകരണവും പുറത്തുവന്നിരുന്നു.
ബന്ദിപ്പൂര്‍ കാട്ടിലാണ് ഷോയുടെ ചിത്രീകരണം നടന്നത്. പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന് ദിവസത്തെ അനുമതിയായിരുന്നു മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചത്. ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമായിരുന്നു എത്തിയത്.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…