സംസ്ഥാനത്ത് 195 കായിക താരങ്ങൾക്ക് കൂടി സർക്കാർ ജോലി. വ്യാഴാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കുള്ള നിയമന ഉത്തരവ് കൈമാറും.
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിക്കുന്നത്. ഇതോടെ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം സ്പോർട്സ് ക്വാട്ട വഴി നിയമനം ലഭിച്ച കായിക താരങ്ങളുടെ എണ്ണം 440 ആകും.
2010-14 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് ഇപ്പോൾ നിയമനം. സ്പോട്സ് ക്വാട്ടയിൽ, ഒരു വർഷം 50 പേരെ വീതം അഞ്ചു വർഷം കൊണ്ട് 250 പേർക്ക് നിയമനം നൽകണം എന്നാണ് വ്യവസ്ഥ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് മുടങ്ങിയിരുന്നു.
നേരത്തെ, ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന് പ്രത്യേക പരിഗണനയിൽ നിയമനം നൽകിയിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അടുത്തിടെ, കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലർക്ക് സൂപ്പർ ന്യൂമററി തസ്തികയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
സന്തോഷ് ട്രോഫി ടീമില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസന്‍ കെ ഒ, ജസ്റ്റിന്‍ ജോര്‍ജ്, രാഹുല്‍ കെ പി, ശ്രീക്കുട്ടന്‍ വി എസ്, ജിതിന്‍ എം എസ്, ജിതിന്‍ ജി, ഷംനാസ് ബി എല്‍, സജിത്ത് പൗലോസ്, അഫ്ഡാല്‍ വി കെ, അനുരാഗ് പി സി എന്നീ 11 താരങ്ങളാണ് ജോലിയില്‍ പ്രവേശിച്ചത്. 58 കായികതാരങ്ങൾക്ക് കേരള പൊലീസിലും അടുത്തിടെ നിയമനം നൽകി.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…