ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്.
പുതിയ തലമുറക്കാരായ അഭിനേതാക്കളും, ഒപ്പം, ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റം പുതുതലമുറക്കാരും, യൂത്തിന്റെ ഇടയിൽ ഏറെ കൗതുകമുള്ള ഒരു സംഘം അഭിനേതക്കളുടെ സാന്നിദ്ധ്യത്തെ ഏറെ ആകർഷകമാക്കുന്നു
മികച്ച വിജയം നേടിയ 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് മികച്ച ബാനറായി മാറിയിരിക്കുകയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്. സാഹസമെത്തുമ്പോൾ ഫ്രണ്ട്റോ പ്രൊഡക്ഷൻസ് എന്ന ബാനറിൻ്റെ പിൻബലവും ഏറെ സഹായകരമാകുമെന്നതിൽ തീർച്ച.
നരേൻ, ബാബു ആൻ്റെണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, റംസാൻ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജു വർഗീസ് അവതരിപ്പിക്കുന്നു.
തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം – ബിബിൻ ജോസഫ്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം – സുനിൽ കുമാരൻ
മേക്കപ്പ് – സുധി കട്ടപ്പന
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ – യെല്ലോ ടൂത്ത്.
ആക്ഷൻ – ഫീനിക്സ് പ്രഭു
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.
സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…