Entertainment

വരവ്… ഷാജി കൈലാസ് സംവിധായകൻ, എ.കെ.സാജൻ്റെ തിരക്കഥ, ജോജു ജോർജ് നായകൻ

കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് അനശ്വരമാകാൻ അവസരമുണ്ടാക്കിയ ഷാജി കൈലാസ് വരവ് എന്ന തൻ്റെ പുതിയ ചിത്രത്തിലൂടെ.

Revenge is not a dirty business എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം പ്രതികാരം അത്ര മോശപ്പെട്ട വ്യാപാരമല്ലായെന്ന് അടിവരയിട്ടു സമർത്ഥിക്കുന്നു. ഈ ചിത്രത്തിലൂടെ.

മലയാള സിനിമയിലും, ഇപ്പോൾ തമിഴിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടാണ് പ്രതികാരത്തിൻ്റെ കഥ, ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.

എ.കെ.സാജൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോമി ജോസഫ്.

വൻ ബന്ധ്ജറ്റിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ  മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിേലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഛായാഗ്രഹണം – സുജിത് വാസുദേവ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്

കലാസംവിധാനം – സാബു റാം.

മേക്കപ്പ് – ജിതേഷ് പൊയ്യ.

കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്..

പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.

സെപ്റ്റംബർ ആറു മുതൽ ചിത്രീകരണ മാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

8 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

10 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

15 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

16 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

23 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago