മാധ്യമ റിംഗത്തുന്നിനും
ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം.
സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം.
ടി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
മലയോര മേഖല കളായ ഇടുക്കി. കട്ടപ്പന.ചെറുതോണി.പ്രദേശങ്ങളി ലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നു, മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ.
ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി. ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ
സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം.
മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്തുപോരുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട്
മനുഷ്യർക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമ്രദായം മനുഷ്യനു നൽകിയിട്ടുണ്ട്. എന്നാൽ അതിനെ സൗകര്യപൂർവ്വം മറക്കുകയാണ് സമുദായ സ്നേഹിതരെന്നു പറയുന്നവർ ചെയ്യന്നത്.
ഇവിടെ പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബ യുടേയും പ്രണയമാണ് ഈ ചിത്രം. പറയുന്നത്.
തികച്ചും സാധാരണക്കാരായ മനഷ്യരിലൂടെയാണ് ഈ ചിതത്തിന്റെ കഥ പറയുന്നത്.
റ്റെ വാക്കിൽ പറഞ്ഞാൽ വിവാഹ ബന്ധം വേർപെടുത്തിയ ഒരു പെൺകുട്ടിയുടേയും അവിവാഹിതനായ ഒരു യുവാവിന്റേയും പ്രണയം മുസ്ലീം പശ്ചാത്തലത്തിലൂടെ പറയുകയാണിവിടെ.
ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
കൊറോണാ കാലഘട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്..
തികച്ചും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രത്യേക ഓഡിയേഷനിലൂടെ യാണ് ഈ ചിത്രത്തിലെ ആഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായകനായ മുജീബ് പറഞ്ഞു.
The religion of the humanities (മനുഷ്യത്ത്വമാണ് ഏറ്റവും വലിയ മതം)
എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
വിഹാൻ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താർ, സാഹിബ എന്നിവരെ അവതരിപ്പിക്കുന്നത്.
അമർനാഥ്, ജോളി, സജാദ് , സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിൻസി, അമ്പിളി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.
കഥ – മുജീബ് ടി.എം.
തിരക്കഥ-സംഭാഷണം – ബിനീഷ് രാജ്.
റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യാ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് ഈണം പകർന്നിരിക്കുന്നു.
ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഉൾ ഹക്ക് എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സാഗർ അയ്യപ്പനാണ് ഛായാഗ്രാഹകൻ .
എഡിറ്റിംഗ്- ഹരിരാജ കൃപ.
കലാസംവിധാനം – രാജേഷ് ശങ്കർ. മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ – ഉണ്ണി പാലക്കാട്.
അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബിനീഷ് രാജ്, ബാലു.
പ്രൊഡക്ഷൻ മാനേജർ — രാജീവ് ഗോപി.
പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ.
ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…