കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നമിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറിൽ നിർമ്മിക്കുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനൊന്നു മുതൽ പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിക്കുന്നു.
ബന്ദിപ്പൂർ, തേനി എന്നീ പ്രദേശങ്ങളും ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകളാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ഛായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, കലാസംവിധാനം – സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ് ഗുരുക്കൾ, സ്റ്റീൽസ് – നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – മെൽബിൻ മാത്യുവും അനുപ് മോഹനും, പ്രൊഡക്ഷൻ കൺട്രോളർ – പ്രവിൺ എടവണ്ണപ്പാറ.
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…