Entertainment

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പൂനയിൽ

 

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.

പൂനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട്  ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി.

ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. മണ്ടന്മാർ ലണ്ടൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.

മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻ സിറ്റിയുമായ പൂനയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണന്നുതന്നെ പറയാം.

ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ ഏറെ സജീവമാണ്. പൂന നഗരത്തെ അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യൻ അന്തിക്കാട് നടത്തുന്നത്.

കേരളത്തിലെ ചിത്രീകരണം ഷെഡ്യൂൾ ചെയ്തതിനു ശേഷം എമ്പുരാൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകൾക്കായി മോഹൻലാൽ. ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തുപോന്നു.

ചിത്രം പ്രദർശനത്തിനെത്തി വലിയ വിജയത്തിൻ്റെ പ്രതികരണങ്ങൾ ക്കിടയിലാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പൂന ഷെഡ്യൂൾ ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം ലാലു അലക്സ്, സംഗീത് പ്രതാപ്,മാളവിക മോഹൻ,സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. എന്നും മനസ്സിൽ ചേർത്തു നിർത്തുവാൻ പറ്റുന്ന ഒരു പാടു മുഹൂർത്തങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കുമെന്നുറപ്പ്.

ചിത്രത്തിൻ്റെ കഥാപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലായെന്ന് സംവിധായകൻ വ്യക്തമാക്കി. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം.

അഖിൽ സത്യൻ്റേതാണു കഥ.

ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു.

അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി.

ഗാനങ്ങൾ – മനു മഞ്ജിത്ത്.

സംഗീതം – ജസ്റ്റിൻ പ്രഭാകർ 

അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – പ്രശാന്ത് നാരായണൻ’

മേക്കപ്പ് -പാണ്ഡ്യൻ.

കോസ്റ്റ്യും ഡിസൈൻ – സമീരാസനീഷ് .

സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.

പ്രൊഡക്ഷൻ മാനേജർ – ആദർശ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.

ഫോട്ടോ – അമൽ.സി. സദർ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

2 hours ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

5 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

6 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

10 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

1 day ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

1 day ago