Entertainment

സംഭവം അദ്ധ്യായം ഒന്ന്.. ടൈറ്റിൽ പ്രകാശനം ചെയ്തു

 കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നമിസ്റ്ററി  ഫാൻ്റെസിതില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറിൽ നിർമ്മിക്കുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനൊന്നു മുതൽ പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിക്കുന്നു.

ബന്ദിപ്പൂർ, തേനി എന്നീ പ്രദേശങ്ങളും ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകളാണ്. ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

 അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ഛായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, വസ്ത്രാലങ്കാരം  സമീറാ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, കലാസംവിധാനം – സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റീൽസ് – നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്  – മെൽബിൻ മാത്യുവും അനുപ് മോഹനും, പ്രൊഡക്ഷൻ കൺട്രോളർ – പ്രവിൺ എടവണ്ണപ്പാറ.

 വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

13 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

15 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago