Entertainment

കുരുക്ക് ആരംഭിച്ചു


പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്.
നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു.


നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുന ലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതക
ത്തിൻ്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗ
സ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം.
ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ എല്ലാ സസ്പെൻസും , ത്രില്ലിംഗും നിലനിർത്തിക്കൊണ്ടു തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


മഹേഷ് , ബാലാജി ശർമ്മ,ബിന്ദു കെ. എസ് , യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്,സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


മോഹൻ കുപ്ലേരി സംവിധാനം ചെയ്ത
ടി.വി.പരമ്പരയിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ്
അഭിജിത്തിൻ്റെ കടന്നുവരവ്. പിന്നീട് ഇരുപതോളം ഷോർട്ട് ഫിലിമുകളും, പ്രമുഖ യൂ ടൂബ് ചാനലുകൾക്കായി വെബ് സീരിസ്സും ഒരുക്കിയ അഭിജിത്ത് സംസ്ഥാന സർക്കാരിൻ്റെ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട് മെൻ്റിനുവേണ്ടിയും, പൊലീസ് ഡിപ്പാരട്ട് മെൻ്റിനുവേണ്ടിയും വീഡിയോസും സംവിധാനം ചെയ്തു കൊണ്ടാണ് ഇപ്പോൾ സ്വതന്ത്ര സംവിധായകനായിരിക്കുന്നത്.


ഛായാഗ്ദഹണം – റെജിൻസ് സാൻ്റോ.
സംഗീതം.യു എസ്. ദീക്ഷ്.-സുരേഷ് പെരിനാട്’
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ
കലാസംവിധാനം – രതീഷ് വലിയകുളങ്ങര:
കോസ്റ്റും – ഡിസൈൻ – രാംദാസ്.മേക്കപ്പ് – ജിജു കൊടുങ്ങല്ലൂർ –
സംഘട്ടനം. ബ്യൂസ്‌ലി രാജേഷ്. ഗാനങ്ങൾ – രാജേഷ് നീണ്ടകര, ഷാനി ഭുവൻ. കോ- റൈറ്റർ& ക്രിയേറ്റീവ് ഡയറക്ടർ – പി.ജിംഷാർ.
പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ് .
ഫിനാൻസ് മാനേജർ – അഷയ്.ജെ.
ഫിനാൻസ് കൺടോളർ – സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – കുര്യൻ ജോസഫ് .
പ്രൊഡക്ഷൻ കൺടോളർ – മുരുകൻ.എസ്.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി
പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…

20 mins ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

7 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

13 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

14 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

15 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

15 hours ago