രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന സിനിമ കൂടിയാകും മൈക്ക്. 21 ഒക്ടോബർ 2021 : വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ജോൺ അബ്രഹാം എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. ഒക്ടോബർ 20ന് ചിത്രീകരണം ആരംഭിച്ച സിനിമ മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ – വിവേക് ഹർഷൻ. രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -no സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
വാഴൂർ ജോസ്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…