ആർ എസ് വിമൽ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ നടൻ ടോവിനോ തോമസ് സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ആമി ഫിലിംസിന്റെ ബാനറിൽ ആർഎസ് വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി ) എന്നിവരും കൂടെ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാകുന്നു. നവാഗതനായ ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഹിൻ സിദ്ദീഖ് സിദ്ദീഖ്
ആർ എസ് വിമൽ അശ്വിൻ കുമാർ ബാലാജി ശർമ്മ നേഹ (ആമി ) തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കെ പി
പ്രകാശ് അലക്സ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നതോടപ്പം കെ പി ചിത്രത്തിന് പശ്ചാത്തലസംഗീതവുംനിർവഹിക്കുന്നു. വിഷ്ണുപ്രസാദ് ആണ് ചിത്രത്തിന്റെ ക്യാമറ ബസന്ത് പെരിങ്ങോട് ആർട്ടും കുമാർ എടപ്പാൾ കോസ്റ്റ്യൂമും വിപിൻ ഓമശ്ശേരി മേക്കപ്പും അഷറഫ് ഗുരുക്കൾ സ്റ്റണ്ടും നിർവ ഹിക്കുന്നു. 1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവും പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.പീരിയോഡിക്കൽ ചിത്രമായ എന്ന് നിന്റെ മൊയ്‌ദീൻ രചനയും സംവിധാനവും നിർവഹിച്ച ആർ എസ് വിമൽ തന്നെയാണ് ശശിയും ശകുന്തളയും എന്ന പീരിയോഡിക്കൽ ചിത്രത്തിന്റെയും രചന.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…