പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രം ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെല്ലാം ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു
മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
പ്രേഷകർ ഇതുവരെ കാണാത്ത ഒരു ദൃശ്യാനഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടീസറും ടെയ്ലറുമൊക്കെ നേരത്തേ പുറത്തിറങ്ങി വൈറലായിരുന്നു.
ഇപ്പോൾ ഈ ചിത്രത്തിന്റെ തീം സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്.ഏറെ കൗതുകകരമാണ് ഈ നോങ്ങ്.പേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്. ഇതിനകം വൈറലായി ക്കഴിഞ്ഞിരിക്കുന്ന ഈ മേക്കിംഗ് വീഡിയോ ഗാനം നോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…
പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…
അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…
അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…
സൈക്കോ പാക്ക് ജോണറിൽ , വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…