കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ് പണിക്കർ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നു നിർവ്വഹിക്കുകയുണ്ടായി. ഭാരത് ഭവനിൽ തിരുവനന്തപുരം ഫിലിം ഫ്രെറ്റേർണറ്റിയും മ്യൂസിക്ക് ഫ്രെറ്റേർണിറ്റിയും ചേർന്നു നടത്തിയ എം.മണി അനുസ്മരണ ധീരസമീരേ.. എന്ന അരോമ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിത്തിണക്കിയ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ഈ ടൈറ്റിൽ ലോഞ്ച് നടന്നത്. സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർക്കൊപ്പം ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണ റ്റി ചെയർമാനുമായ കേന്ദ്രമന്ത്രിസുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു.
കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച. കെ.സി.ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൽക്കട്ട ഏഷ്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനെന്ന പുരസ്ക്കാരത്തിനർഹനാവുകയും മികച്ച നടനുള്ള പുരസ്ക്കാരവും നേടിത്തന്ന ഹൃദ്യം എന്ന ചിത്രത്തിനു ശേഷം കെ.സി.ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുതുമുഖം അജിത്താണ് മികച്ച നടനുള്ള പുരസ്കാരത്തിനർഹനായത്. ഈ ചിത്രത്തിലും അജിത് മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ മലയാളി കുടുംബത്തിലെ ഒരംഗത്തിൻ്റെ മരണമാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെ മുന്നോട്ടുനയിക്കുന്നത്. ചിത്രത്തിലുടനീളം ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം.
താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നൽകി പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അജിത്തും ഷുക്കൂർ വക്കീലും (എന്നാ താൻ കേസ് കൊട് ഫെയിം) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത്ത് പുരുഷോത്തമൻ, മാളവിക, റിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു , സുജാ ജോസ്, ബിനി ജോൺ, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാൽക്കുളങ്ങര, സുനിൽ ഗരുഡ, അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭാ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇരുളർ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്. സായ് കൃഷ്ണയുടേതാണു ഗാനരചന. ഷിജി കണ്ണൻ്റെ താണ് സംഗീതം.
പശ്ചാത്തല സംഗീതം – റോണി റാഫേൽ.
ഛായാഗ്രഹണം – ജിയോ തോമസ്. ഏ. പി. എസ്. സൂര്യ, വിനോദ്
എഡിറ്റിംഗ് – വിപിൻ മണ്ണൂർ
കലാസംവിധാനം – പേൾ ഗ്രാഫി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസുദ്ദീൻ മുസ്തഫ.
ജ്വാലാ മുഖിഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…