Entertainment

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം.

നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന  ഈ ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ മഹാരാജാസ് കോളജിൽപ്രശസ്ത സംവിധായകൻ  ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു. വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.

നേരത്തേ നിർമ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി.

മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഒരു ക്യാമ്പസ് ഹോസ്റ്റൽ  ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടും കോർത്തിണക്കിയ ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.

ഗണപതി, സാഗർ സൂര്യ (പ്രണി ഫെയിം) സോഷ്യൽ മീഡിയാ താരം അമീൻ’ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ

സംഗീതം – ബിബിൻ അശോകൻ 

ഛായാഗ്രഹണം – ആൽബി.

എഡിറ്റിംഗ് – സൂരജ്. ഈ എസ്.

കലാസംവിധാനം – സുഭാഷ് കരുൺ.

മേക്കപ്പ് -ജയൻ പൂങ്കുളം.

കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ.

സ്റ്റിൽസ് – ജസ്റ്റിൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോസ് വർഗീസ്.

പ്രൊജക്റ്റ് ഡിസൈനർ – സൈനുദ്ദീൻ വർണ്ണ ചിത്ര

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.

പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.

കൊച്ചി മഹാരാജാസ് കോളേജിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

18 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

18 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

21 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

22 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago