Entertainment

തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി

അത്ഭുതാ സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റെസി, ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.

ഹൊറൈസൺ എൻ്റെർടൈൻ മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (തളിപ്പറമ്പ് ) നിർമ്മിക്കുന്ന ഈ ചിത്രം  നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.. 

കേരള – തമിഴ്നാട് അതിർത്തി പ്രദേശത്ത് മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലായി എത്തപ്പെട്ടതാണ് മൂവരും. മൂവർക്കും ചില ലക്ഷ്യങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ഉദ്യമങ്ങൾക്കിടയിലാണ് അങ്ങുത സിദ്ധിയുള്ള ഒരു പ്രതിമ ഇവരുടെ ജീവിതത്തിലെത്തുന്നത്. ഈ പ്രതിമ എത്തിയതോടെ അരങ്ങേറുന്ന പ്രശ്നങ്ങളാണ് ഹ്യൂമർ, ഫാന്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ഹ്യൂമർ, ഫാന്റെസി ചിത്രമായിരിക്കും തേവർ.

ധ്യാൻ ശ്രീനിവാസനും ഷെഹീൻ സിദ്ദിഖും പുതുമുഖം ഡോ.റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ.റോഷൻ രാജ് ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. നിർമ്മാതാവ് മൊട്ടമ്മൽ രാജൻ്റെ മകനാണ് ഡോ.റോഷൻ രാജ്.

മലയാളത്തിനു പുറമേ തമിഴിലേയും നിരവധി പ്രമുഖ താരങ്ങൾ ഈ ചിത്രീത്തിൽ അണി നിരക്കുന്നു. ഏതുഭാഷക്കും ദേശത്തിനും അനുയോജ്യമാം വിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ്  ഈ ചിത്രത്തിൻ്റെ അവതരണം. തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാ പുരി ഐശ്യര്യാ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം – ഓസേപ്പച്ചൻ

ഛായാഗ്രഹണം – എൽദോ ഐസക്ക്.

എഡിറ്റിംഗ് – അയൂബ് ഖാൻ.

കലാ സംവിധാനം – സജിത് മുണ്ടയാട്..

പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം.

മേക്കപ്പ്  – മഹേഷ് ചേർത്തല.

കോസ്റ്റ്യും ഡിസൈൻ – സുകേഷ് താനൂർ.

സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ് – ബിനു കുമാർ. എസ് 

കോറിയോഗ്രാഫി – ശാന്തി കുമാർ.

ആക്ഷൻ -ബ്രുസ്‌ലി രാജേഷ്

 ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്.

ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ 

ഫിനാൻസ് മാനേജർ – മുരുകേശൻ കൽപ്പാത്തി.

സ്റ്റിൽസ് – ഷിബി ധിവദാസ്

പ്രൊഡക്‌ഷൻ മാനേജർ – അരുൺ കെ.

പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം.

വാഴൂർ ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

15 mins ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

1 hour ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

9 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

23 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago