Entertainment

തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്

 

പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു.എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ്  143/24 എന്ന ചിത്രത്തിൻ്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.

ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയായിരിക്കും. പ്രത്യേകിച്ചും കൊലപാതകങ്ങൾ..” ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ കൈ നൊടക്കുള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്.

എന്നാൽ ചില കേസ്സുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം.. ചില കേസ്സുകളിൽ അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തിതാൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.

ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തത് ഈ ജോണർ ച്ചിത്രങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി. ഈ ചിത്രവും അത്തരം ജോണറിലാണ് അവതരണം. ഓരോ ചിത്ര ത്തിൻ്റെയും  അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്,, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ, ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരും പ്രധാന അഭിനേതാക്കളാണ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – നിഹാസ് – സന്തോഷ്

ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരിക

സംഗീതം -എബിഡേവിഡ്.

ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ.

എഡിറ്റിംഗ് – ഡി.ഐ ജിതിൻ കുമ്പുകാട്ട് .

കലാസംവിധാനം – അനീഷ് . വി.കെ.

മേക്കപ്പ്- മാളൂസ് .കെ.പി, രാഹുൽ നരുവാമൂട്.

കോസ്റ്റ്യൂംസ്- അസീസ് പാലക്കാട്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ പ്ലാമ്പൻ ക്രിയേറ്റീവ് അസിസ്റ്റൻ്റ്- അലൻ. കെ. ജഗൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം.

പ്രൊഡക്ഷൻ മാനേജർ – മനീഷ്.ടി.എം.

ഡിസൈൻ – ഡാവിഞ്ചി സ്റ്റുഡിയോ.

പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മാസ്ക്ക്.

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

3 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

4 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

4 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

5 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

5 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

5 hours ago