പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കൊയുടെ ആലാപനത്തിൽ ശ്രദ്ധേയമായ ദാവീദിൻ പട്ടണം എന്ന ക്രിസ്തുമസ് കരോൾ വീഡിയോ ഗാനം കേരളത്തിലും പുറത്തും പ്രേക്ഷക ഹൃദയങ്ങളിൽ പെട്ടന്ന് തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ ഈ ക്രിസ്തുമസ് കരോൾ ഗാനം Rev. Fr . തോമസ് മാത്യുവിന്റെ ലളിത സുന്ദരമായ വരികൾക്ക് അലക്സ് എബ്രഹാം നൽകിയ മനോഹരമായ ഈണത്തിനു പ്രദീപ് ടോം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഈ വീഡിയോ ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് തങ്കച്ചൻ പുന്നൂസ്, വത്സ പുന്നൂസ്, സാം ഗീവർഗീസ്, നിമി സാം, സന്തോഷ് തോമസ്, കുട്ടികളായ ജിതിൻ തോമസ്, ജെറമി അലക്സ്, ജെഫ്‌റി അലക്സ്, സ്റ്റീവൻ സാം എന്നിവരാണ്. പൂർണമായും അമേരിക്കയിൽ വച്ച് ചിത്രീകരിച്ച ഈ ആൽബത്തിൽ സാന്റാക്ലോസ് ആയി വന്ന സാന്റാ ഡഗ് ലക്സും കുട്ടികളുമായുള്ള രംഗങ്ങൾ ആൽബത്തെ കൂടുതൽ മിഴിവുള്ളതാക്കി. അറ്റ്ലാന്റ സെന്റ്. തോമസ് OCYM പ്രവർത്തകരുടെ സാന്നിധ്യം ഈ വീഡിയോയുടെ പ്രത്യേക ആകർഷണമാണ്. ദാവീദിൻ പട്ടണം എന്ന ഈ ആൽബത്തിന്റെ വിഡീയോഗ്രഫി അനീഷ് ജേക്കബും എഡിറ്റിങ് വിഷ്‌ണു ശങ്കറും ആണ് നിർവഹിച്ചിരിക്കുന്നത്. അഞ്ജലി മ്യൂസിക് സൈന മ്യൂസിക്കിലുടെ ഈ ഗാനം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നു.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…