gnn24x7

“താണിറങ്ങിയ സ്വർഗത്തെ പാടി വാഴ്ത്തി കീർത്തിക്കാൻ”….. ദാവീദിൻ പട്ടണം തരംഗമായിമാറുന്നു …

0
102
gnn24x7

പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കൊയുടെ ആലാപനത്തിൽ ശ്രദ്ധേയമായ ദാവീദിൻ പട്ടണം എന്ന ക്രിസ്തുമസ് കരോൾ വീഡിയോ ഗാനം കേരളത്തിലും പുറത്തും പ്രേക്ഷക ഹൃദയങ്ങളിൽ പെട്ടന്ന് തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ ഈ ക്രിസ്തുമസ് കരോൾ ഗാനം Rev. Fr . തോമസ്  മാത്യുവിന്റെ ലളിത സുന്ദരമായ വരികൾക്ക് അലക്സ് എബ്രഹാം  നൽകിയ മനോഹരമായ ഈണത്തിനു പ്രദീപ്  ടോം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

                          ഈ വീഡിയോ ആൽബത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്  തങ്കച്ചൻ പുന്നൂസ്, വത്സ പുന്നൂസ്, സാം ഗീവർഗീസ്, നിമി സാം, സന്തോഷ് തോമസ്, കുട്ടികളായ  ജിതിൻ തോമസ്, ജെറമി അലക്സ്, ജെഫ്‌റി അലക്സ്, സ്റ്റീവൻ സാം എന്നിവരാണ്. പൂർണമായും അമേരിക്കയിൽ വച്ച് ചിത്രീകരിച്ച ഈ ആൽബത്തിൽ സാന്റാക്ലോസ് ആയി വന്ന സാന്റാ ഡഗ് ലക്സും കുട്ടികളുമായുള്ള രംഗങ്ങൾ ആൽബത്തെ കൂടുതൽ മിഴിവുള്ളതാക്കി. അറ്റ്ലാന്റ സെന്റ്. തോമസ് OCYM പ്രവർത്തകരുടെ സാന്നിധ്യം ഈ വീഡിയോയുടെ പ്രത്യേക ആകർഷണമാണ്. ദാവീദിൻ പട്ടണം എന്ന ഈ ആൽബത്തിന്റെ വിഡീയോഗ്രഫി അനീഷ് ജേക്കബും  എഡിറ്റിങ്  വിഷ്‌ണു ശങ്കറും ആണ് നിർവഹിച്ചിരിക്കുന്നത്. അഞ്ജലി മ്യൂസിക്  സൈന മ്യൂസിക്കിലുടെ  ഈ ഗാനം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നു.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:  

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7