Ireland

ഐറിഷ് റസിഡൻസ് പെർമിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കും അവധിക്ക് നാട്ടിൽ പോകാൻ അനുമതി

പെർമിറ്റ്‌ കാർഡ് കാലാവധി അവസാനിച്ച വിദേശികൾക്ക് ആശ്വാസം നൽകുന്ന നീക്കവുമായി നീതിന്യായവകുപ്പ്. അടുത്തിടെ പെർമിറ്റ് കാർഡ് കാലഹരണപ്പെട്ടവർക്ക്, ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് സ്വന്തം രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഇവർക്ക് യാത്രക്കായി Travel Confirmation Note നൽകുമെന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പ്രഖ്യാപിച്ചു. ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെ കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി യാത്ര ചെയ്യാം. ജനുവരി 31-ന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പെർമിറ്റ് കാർഡ് മുൻകൂറായി പുതുക്കണം.

എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ കാലഹരണപ്പെട്ട ഐആർപി കാർഡ് കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്കും, പുതുക്കലിനായി അപേക്ഷിക്കുന്നവർക്കും ഈ കാലയളവിനുള്ളിൽ വിദേശത്തേക്ക് യാത്ര ചെയ്യാനും, തിരികെ രാജ്യത്ത് പ്രവേശിക്കാനും കഴിയും. ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി കാർഡ്) ഐഎസ്ഡി ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിന് മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം. യാത്ര ചെയ്യുന്നതിനുമുമ്പ്, വ്യക്തികൾ ഇമിഗ്രേഷൻ അധികാരികൾക്കും എയർലൈനുകൾക്കും (ബാധകമെങ്കിൽ) ട്രാവൽ നോട്ടീസിന്റെ പകർപ്പ്, കാലഹരണപ്പെട്ട പെർമിറ്റ് കാർഡ്, പുതുക്കൽ അപേക്ഷയുടെ തെളിവ് (email confirmation) എന്നിവ ഹാജരാക്കണം.

ഈ നടപടിയെക്കുറിച്ച് എല്ലാ വിമാനക്കമ്പനികൾക്കും വിദേശ മിഷനുകൾക്കും നിർദ്ദേശം നൽകുമെന്ന് ISD പറയുന്നു. നിശ്ചിത കാലയളവിന് മുമ്പ് IRP കാലാവധി തീരുകയും, പുതുക്കിയ കാര്‍ഡ് ലഭിക്കുകയും ചെയ്യാത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.സിംഗിള്‍ എന്‍ട്രി വിസ പ്രകാരം, ലാന്‍ഡിങ്ങിന് മുമ്പ് സ്റ്റാപ് ചെയ്ത് അയര്‍ലണ്ടിലെത്തിയവര്‍ തിരികെ നാട്ടിലേയ്ക്ക് പോകുകയാണെങ്കില്‍, തിരികെ വരാന്‍ വീണ്ടും വിസ എടുക്കണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

7 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

7 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

8 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

8 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

9 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

10 hours ago