ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തില്‍ ഇവര്‍ അതീവ ദുഖവതിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി ഇവര്‍ രോഗബാധിതയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ ശേഷം ഇവര്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. തിങ്കളാഴ്ച ബിഹാറില്‍ വെച്ചാണ് മരണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലേക്കും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചിരുന്നു.സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തുകഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്.
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…
യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…