Entertainment

വമ്പന്മാരായ്…. “ഭരതനാട്യം” ലിറിക് വീഡിയോ സോംഗ് പുറത്തുവിട്ടു

വൈക്കം വിജലഷ്മിയുടെ കൗതുകകരമായ ആലാപനത്തിലൂടെ ശ്രദ്ധയാകർഷിച്ച ഭരതനാട്യം എന്ന സിനിമയിലെ “വമ്പന്മാരായ്” എന്ന ഗാനം പുറത്തു വിട്ടിരിക്കുന്നു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. 

വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ഒരു ഗാനമായിരിക്കുമിത്. സംഗീതപ്രേമികൾക്ക് എന്നും നെഞ്ചോടു ചേർത്തു വക്കാനും പാടാനുമൊക്കെ സാഹചര്യമൊരുക്കുന്ന ഈ ഗാനം ഏറെ വൈറലാകാൻ സാദ്ധ്യതയുള്ളതാണ്. 

മനു മഞ്ജിത്ത് രചിച്ച്, സാമുവൽ എബി ഈണമിട്ടതാണ് ഈ ഗാനം. തോമസ് തിരുവല്ലാ പിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജു ക്കുറുപ്പ് എൻ്റർ ടൈൻമെൻ്റിൻ്റെ ബാനറിൽ ‘ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സൈജു ക്കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സലിം ഹസൻ, സ്വാതി ദാസ് പ്രഭു, ദിവ്യ.എം.നായർ, ശീജാ രവി, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം – ബബിലു അജു.

എഡിറ്റിംഗ് – ഷഫീഖ് വി.ബി.

കലാസംവിധാനം – ബാബു പിള്ള.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ.

പ്രൊഡക്ഷൻ കൺട്രോളർ – ജിതേഷ് അഞ്ചുമന.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണവച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…

15 hours ago

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…

15 hours ago

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE)

മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…

15 hours ago

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും

ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…

15 hours ago

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…

15 hours ago

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം

വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…

18 hours ago