Entertainment

കണ്ണൻ താമരക്കുളത്തിൻ്റെ ‘വരാൽ’ ആരംഭിച്ചു

തികഞ്ഞപൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ, തികച്ചും ഉദ്വേഗത്തോടെ പറയുന്ന ചിത്രമാണ് വരാൽ, ഒരു  അധികാര കേന്ദവും’ ആകേന്ദ്രത്തിലെത്താൻ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുൻനിർത്തി തികഞ്ഞ ഉദ്വേഗത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.പ്രകാശ് രാജും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബർ ആറ് തിങ്കളാഴ്ച്ച, ഫോർട്ട് കൊച്ചി ടവർ ഹൗസിൽ തുടക്കമിട്ടു.

ശീ പ്രകാശ് രാജ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ഈ ചിത്രത്തിൻ്റെ തുടക്കം. തുടർന്ന് അനൂപ് മേനോൻ ,കണ്ണൻ താമരക്കുളം, സുരേഷ് കൃഷ്ണ, പി.എ.സെബാസ്റ്റ്യൻ, പ്രകാശ്, ഗൗരി നന്ദ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.ആദ്യ ഷോട്ടിൽ പ്രകാശ് രാജ് അഭിനയിച്ചു.സണ്ണി വെയ്ൻ, രൺജി പണിക്കർ സായ്കുമാർ,സുരേഷ് കൃഷ്ണ ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ ഇർഷാദ്, ഹരിഷ് പെരടി,, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റുവിൽസൻ, മനുരാജ്,വിജയ് നെല്ലീസ്, ഹണി റോസ്,ഗാരി നന്ദ, (അയ്യപ്പനും കോശിയും ഫെയിം) മാലാ പാർവ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കൊച്ചിയിലെ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ഏ.സി.പി.ലാലാജിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.അനൂപ് മേനോൻ്റേതാണ് തിരക്കഥ.സംഗീതം -നിനോയ് വർഗീസ്,പശ്ചാത്തല സംഗീതം -ജേക്സ് ബിജോയ്. രവിചന്ദ്രൻ ഛായാഗ്രഹണവും ആദം അയൂബ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സഹസ് ബാല,മേക്കപ്പ് – സജി കൊരട്ടി.

കോസ്റ്റ്യും – ഡിസൈൻ. അരുൺ മനോഹർ.ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ.വിനയൻ.പ്രൊജക്റ്റ് കോ-ഓർഡിനേറ്റർഅജിത് പെരുമ്പള്ളിപ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കെ.ആർ.പ്രകാശ്.പ്രൊഡക്ഷൻ കൺട്രോളേഴ്സ് – അമൃതാ മോഹൻ-ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് അർജുനൻടൈം ആഡ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ പി.എ.സെബാസ്റ്റ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, തിരുവനന്തപുരം പീരുമേട്, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ കിരീകരണം പൂർത്തിയാകും.ടൈം ആഡ് റിലീസ്.ഫോട്ടോ .ശാലു പേയാട്

വാഴൂർ ജോസ്.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

12 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

20 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

21 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

23 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago