Entertainment

ചന്ദനമരത്തിനു മുകളിൽ ഡബിൾ മോഹൻ അകമ്പടിയായി അഞ്ചംഗസംഘവുംവിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്

മറയൂർ ചന്ദനക്കാടുകളുടെ ഇടയിൽ ഡബിൾ മോഹൻ പ്രബലനാണ്.
ഏതു പ്രതികൂല സാഹചര്യങ്ങളേയും ചങ്കുറപ്പോടെ നേരിട്ട് ചന്ദനം കടത്താൻ ഡബിൾ മോഹനു പ്രത്യേക കഴിവു തന്നെ.
അവനു പിന്നിൽ മനസ്സം ശരീരവും അർപ്പിച്ച ഏതാനും ചെറുപ്പക്കാർ.
ഈ ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിൻ്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.
ചന്ദനമരത്തിനു മുകളിൽ അക്ഷോഭ്യനായ ഡബിൾ മോഹനും പിന്നിൽ മോഹൻ്റെ പിൻബലക്കാരായ അഞ്ചു ചെറുപ്പക്കാരും.
കഥാപശ്ചാത്തലത്തിന് ഏറ്റവും അനുയോജ്യമായ പോസ്റ്റർ.
ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ, നവമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരിക്കുന്നു.
പ്രഥ്വിരാജ് സുകുമാരന്
അരങ്ങുതകർക്കാൻ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും ഡബിൾ മോഹൻ.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് എ.വി.എ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നാണ് നിർമ്മിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കി യുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിൻ്റ കഥാ പുരോഗതി.
വലിയ മുതൽമുടക്കിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ്.
പ്രിയംവദാ കൃഷ്ണനാന്നു നായിക.

അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം – ജെയ്ക്ക് ബിജോയ്സ്,
ഛായാഗ്രഹണം – അരവിന്ദ് കശ്യപ് – രണദിവെ.
എഡിറ്റിംഗ് – ശ്രീജിത്ത് ശ്രീരംഗ്.
പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ളാൻ.
കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ് – മനു മോഹൻ,
കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ,
സൗണ്ട് ഡിസൈൻ- അജയൻ അടാട്ട് – പയസ്മോൻസണ്ണി,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ,
അസ്സോസ്സിയേറ്റ് ഡയറക്ടർ – വിനോദ് ഗംഗ,
ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ,
സുപ്രീം സുന്ദർ, മഹേഷ് മാത്യു.
സ്‌റ്റിൽസ് – സിനറ്റ് സേവ്യർ.
പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ.
ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – – രാജേഷ് മേനോൻ , നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് – ഈ. കുര്യൻ
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

4 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

7 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

7 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

7 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

15 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago