തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.
കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത് മലയാള സിനിമയാണ്. ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനിരയി ലേക്ക് കടന്നു വരുന്നു. ശ്രീ വന്ദ് ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും ഒക്ടോബർ പതിമൂന്ന് ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചു ലളിതമായ ചടങ്ങിൽ നടന്നു. സംവിധായകൻ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺകർമ്മവും നിർവ്വഹിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണനും, നായിക അഷികാ അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിക്കപ്പെട്ടു. സമ്പന്നനായ ഒരു യുവാവിൻ്റെ ജീവിതവും, വെറും സാധാരണക്കാരനായ ഒരു യുവാവിൻ്റെ ജീവിതവുമാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും, സാധാരണക്കാരനായ യുവാവിനെ പുതുമുഖം ശിവാനന്ദും അവതരിപ്പിക്കുന്നു. സാജ്യ (പാഷാണം ഷാജി)യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.
തിരക്കഥ – കൊമ്പയ്യ
സംഭാഷണം – ശ്യാം. പി.വി.
ഛായാഗ്രഹണം – ഷെൻ്റോ വി. ആൻ്റോ
പ്രൊഡക്ഷൻ കൺട്രോളർ – ശശികുമാർ ഒറ്റപ്പാലം.
നവംബർ ആദ്യവാരത്തിൽ പാലക്കാട്ട് ചിത്രീകരണമാരംഭി ക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂർത്തിയാകും.
വാഴൂർ ജോസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…