സാനിയ മിർസയേപ്പോലെ വലിയ ഷട്ടിൽ കളിക്കാരനാകണം എന്നാണവൻ്റെ ആഗ്രഹം. സാനിയാ മിർസ ഷട്ടിലല്ല ബാഡ്മിൻ്റെ നാ…
എന്തായല ന്താ… രണ്ടിലും ബാറ്റുണ്ടല്ലോ?
കണ്ണൻ്റെ അച്ഛൻ്റെ വാക്കുകളാണ്.
മകൻ്റെ വലിയ സ്വപ്നമാണ് ബാഡ്മിൻ്റെ നിൽ വലിയ കളിക്കാരനാകണമെന്നത്. മലമുകളിലെ സാധാരണക്കാരനായ ഒരു കർഷകന് മകൻ കളിക്കുന്നത് ബാഡ്മിൻ്റെ നാണോ ഷട്ടിൽ കളിയാണോ എന്തൊന്നും അറിയില്ല. നീ ജയിച്ചു വരും. നീ വെള്ളത്തൂവലിൻ്റെ അഭിമാനമായിരിക്കും… എന്നു പറയുന്ന നാട്ടുകാരുടെ ഈ വാക്കുകളാണ് ഈ കുടുംബത്തിൻ്റെ പ്രതീഷ.
നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ പ്രസക്തഭാഗങ്ങളാണ്. മേൽ വിവരിച്ചത്.
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി, എയ്ഞ്ചലീനാ മേരി ആൻ്റെണി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇടുക്കി ജില്ലയില കുടിയേറ്റ മേഖലയായ വെള്ളത്തൂവലിലെ ഒരു സാധാരണക്കാരൻ്റെ മകനാണ് കണ്ണൻ എന്നു വിളിക്കപ്പെടുന്ന നിധിൻ ബാബു. അവൻ്റെ ഏറ്റവും വലിയ സ്വപ്നമാണ് ബാഡ്മിൻ്റണിൽ വലിയ കളിക്കാരനാകുകയെന്നത്. അതിനായി നാടും വീടും അവനോടൊപ്പം ചേരുകയാണ്.
അവൻ്റെ സ്വപ്നം പൂവണിയുമോ?
സ്പോർട്ട്സ് പശ്ചാത്തലത്തിലൂടെ സ്നേഹത്തിൻ്റേയും, ബന്ധങ്ങളുടേയുമൊക്കെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
എല്ലാ വിഭാഗം പ്രേഷകർക്കും ഏറെ ആസ്വാദകരമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രത്യേകിച്ചും യുവാക്കളെ ഏറെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളും ഈ ചിത്രത്തിനുണ്ട്.
യുവനായകൻ മാത്യു തോമസ്സാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റ് രണ്ടുപ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.
പുതുമുഖം റിയാഷിബു വാണു നായിക.
മാത്യു തോമസ്സാണ് കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത്. പതുമുഖം റിയാ ഷിബുനായികയാകുന്നു. ഗുരു സോമസുന്ദരം, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – നിഖിൽ പ്രവീൺ.
എഡിറ്റിംഗ് – റെക്സൺ ജോസഫ്
കലാസംവിധാനം – ജോസഫ് തെല്ലിക്കൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പൗലോസ് കുറു മുറ്റം.
പ്രൊഡക്ഷൻ കൺടോള – നന്ദു പൊതുവാൾ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
– വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…