Categories: Entertainment

പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മള്‍ കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍

കൊറോണ വൈറസ് ബാധയ്ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന്‍ നിര്‍ദ്ദേശവുമായി മോഹന്‍ലാല്‍ രംഗത്ത്. 

തന്‍റെ ഫെയ്സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. 

മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്‍റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കും… എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്‌.

മോഹന്‍ലാലിന് പുറമേ നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരുന്നു. ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച  ഈ വൈറസ് വുഹാനില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

2 hours ago

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…

2 hours ago

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…

3 hours ago

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…

3 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…

3 hours ago

ഐ.പി.സി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…

3 hours ago