Entertainment

പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?

കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്.

“കാൺമാനില്ല”
പാപ്പച്ചൻ എന്നയാളെ കാണ്മാനില്ല
ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ.


പാപ്പച്ചൻ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ.

എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്നവൻ
‘അങ്ങനെയുള്ള ഒരാളിൻ്റെ തിരോധാനം ആരെയും ഒന്ന് അഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്നവുമായി മാറി.
നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്.


ഏതൊരു സ്ഥലത്തിനും അതിൻ്റേതായ ചില പ്രത്യേകതകളുണ്ട്.
ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമി ശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥ യോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും.


മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും’  ചൂടിൻ്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും’ തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര മേഖലയിലുള്ളവർ ആ ജീവിത സാഹചര്യങ്ങളോടു ഇണങ്ങി ജീവിക്കും’
ഇവിടെ വനമേഖലയോടു ചേർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.


കാടും, നാട്ടുകാരുമായി നല്ല ബന്ധം അവർക്കുണ്ടാകും. അത്തരത്തിലൊരു ജീവിതം തന്നെയാണ് പാപ്പച്ചനും നയിച്ചത്.
.മലയോര മേഖലയിൽ വലിയ സ്വാധീനമാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. പാപ്പച്ചൻ്റെ ജീവിതത്തിലും ഈ സ്വാധീനമുണ്ട്. ആഘോഷങ്ങളും ആചാരങ്ങളുമൊക്കെയായി ഇഴുകിച്ചേർന്നു ജീവിക്കുന്നതിനിടയിലാണ് പാപ്പച്ചൻ്റെ ജീവിതത്തെ ആകെ ഉലക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. പിന്നിടദ്ദേഹത്തിൻ്റെ ജീവിതത്തിലും ‘ആ നാട്ടിലും അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ .ഏറെ ഉദ്വേഗത്തിലൂടെ അവതരിപ്പിക്കുന്നത്.


ബന്ധങ്ങളുടേയും, സ്റ്റേ ഹത്തിൻ്റേയും,സൗഹൃദത്തിൻ്റേയും, പിണക്കത്തിൻ്റേയുമൊക്കെ ഇഴകൾ ചേർത്താണ് അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പ് പാപ്പച്ചൻ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.
ശീന്ദയും, ദർശനയം ( സോളമൻ്റെ തേനീച്ചകൾ ഫെയിം )
നായികമാരാകുന്നു.
വിജയരാഘവൻ, അജു വർഗീസ്, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ ,ജോളി ചിറയത്ത്, ശരൺ രാജ് ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) വീണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – ഹരി നാരായണൻ – സിൻ്റോസണ്ണി.
സംഗീതം – ഔസേപ്പച്ചൻ.
ഛായാ ഗ്രഹണം – ശ്രീജിത്ത് നായർ.
എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ.
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ.
കോസ്റ്റ്യും – ഡിസൈൻ -സുജിത് മട്ടന്നൂർ
മേക്കപ്പ് – മനോജ് & കിരൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോസാ സത്യാശിലൻ
പ്രൊഡക്ഷൻ മാനേജർ — ലിബിൻ വർഗീസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ
ബ്ലെസ്സിയുടെ കളിമണ്ണിലൂടെ രംഗത്തെത്തിയതോമസ് തിരുവല്ലായാണ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
ഓട്ടം മ്യാവു എല്ലാം ശരിയാരം, മേ ഹൂം മൂസ, പൂക്കാലം എന്നീ മികച്ച ചിത്രങ്ങളാണ് പിന്നാട് തോമസ് തിരുവല്ലാ ഫിലിംസ് നിർമ്മിച്ചത്.
അതിനു ശേഷം തോമസ് തിരുവല്ല) നിർമ്മിക്കുന്ന ചിത്രമാണിത്.
കോതമംഗലം,, കുട്ടമ്പുഴ, പൂയംകുട്ടി, ഭൂതത്താൻകെട്ട്, നേര്യമംഗലം,
എന്നിവിടണ്ടളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അജീഷ് സുഗതൻ’

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

10 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

18 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago