കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐഎഫ്‌പിഎല്ലും ഇൻഡിവുഡും കൈ കോർത്തുകൊണ്ട് ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.
മോഡലുകൾക്കും ഈ മേഖലയിൽ അഭിരുചിയും കഴിവുമുള്ളവർക്കും, സങ്കീർണമായ ഫാഷൻ മേഖല അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് ഈ രണ്ട് ദിവസത്തെ ആഗോള സർട്ടിഫിക്കേഷൻ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഇതിൽ പങ്കെടുക്കുന്നവർക്ക് കോഴ്സ് തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. ഫാഷൻ മേഖലയിൽ ഒരു കരിയർ തെരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്ക്, അവരുടെ അറിവിന്റേയും അഭിരുചിയുടെയും സാക്ഷ്യപത്രമായി ഈ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
ജൂലൈ 24, 25, 26 തീയതികളിൽ ഓൺലൈനിലൂടെ നടത്തുന്ന ഈ കോഴ്‌സിൽ, ആറ് വിഭാഗങ്ങളും ഒരു പരീക്ഷയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ് പാഠ്യവിഷയങ്ങളാണ് കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിദഗ്ധരുടെ പ്രത്യേക ക്ലാസ്സുകളും വർക്ക് ഷോപ്പിൽ ഉൾപ്പെടും. തുടക്കക്കാരനുപോലും ഫാഷൻ മേഖയിലെ വ്യത്യസ്‌ത പ്ലാറ്റുഫോമുകളെക്കുറിച്ച് അറിവ് നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഇൻഡിവുഡ് ടാലന്റ് ഹണ്ടുമായി കൂടി സഹകരിച്ച് നടത്തുന്ന ഈ കോഴ്‌സിന് എ.എം.ആർ.ഐയുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ നടപടികൾക്കും + 91 95262 03422 (ആകാശ് സത്യ) നമ്പറിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…