വിശ്രമ ജീവിതം പ്രകൃതിയോടും സഹ മനുഷ്യരോടോപ്പവും ചേർന്ന് ഒരു മാസ്മരിക അനുഭവമാക്കി തീർക്കാം. വസന്തമായി കൗമാരവും യൗവനവും വാർദ്ധക്യമെന്ന ശിശിരത്തിലേക്ക് വഴുതി മാറുമ്പോൾ, നിങ്ങളുടെ വിശ്രമജീവിതത്തിൽ വീണ്ടും വസന്തം വിരിയിക്കുകയാണ് Abel’s Garden. തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്ന Abel’s Garden ആശയം കൊണ്ടുതന്നെ ഇന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ‘Ikigai- Connecting your life to a purpose’ എന്ന ജാപ്പനീസ് തത്വം കടംകൊണ്ടാണ് Abel’s Garden ഒരുക്കിയിരിക്കുന്നത്.
റിട്ടയർമെന്റ് ജീവിതം പലർക്കും ഒറ്റപെടലുകളുടെയും വിരഹത്തിന്റെയും മടുപ്പിക്കുന്ന നാളുകളായി മാറാറുണ്ട്. അവർക്കായി കരുതലും സ്നേഹവും നിറഞ്ഞ മനസുമായി ചേർത്ത് നിർത്താനാകുന്നത് ഒരു ഭാഗ്യമാണ്. അതിനായുള്ള ഒരു സ്നേഹഭവനം കൂടിയാണ് Abel’s Garden. ജീവിതത്തിന്റെ അവസാന പകുതിയിൽ അത്തരം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ജീവിതത്തിന്റെ സന്തോഷത്തിലേക്ക് വഴികാട്ടിയായി മാറാൻ Abel’s Gardenനു സാധിക്കുന്നു.അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള താമസമാണ് അന്തേവാസികൾക്കായി Abel’s Garden നിൽ ഒരുക്കുന്നത്.
വൈകാരികമായും സാമൂഹികമായും ആത്മീയമായുമുള്ള പിന്തുണ ഇവിടെ ഉറപ്പാക്കുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിത സാഹചര്യത്തമാണ് Abel’s Garden നിൽ നിങ്ങളെ കാത്തിരിക്കുന്നത്. എൻജിഒകൾ, കുട്ടികൾക്കുള്ള ഷെൽട്ടർ ഹോമുകൾ, വനിതാ ഷെൽട്ടറുകൾ എന്നിവയെ സജീവമായി പിന്തുണയ്ക്കുകയും, വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ പല വെല്ലുവിളികളും നേരിടുന്നവർക്കായി മുഴുവൻ സമയവും നഴ്സിംഗ് കെയർ നൽകുന്നു.
മാനസിക ഉല്ലാസത്തിനായി സംഗീതം, കല, ഫോട്ടോഗ്രാഫി, ക്ലേ മോഡലിംഗ്, മറ്റ് കലാ- കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും അവസരം ലഭിക്കുന്നു. സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി മുഴുവൻ സമയവും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും. മീഡിയ & ഗെയിം റൂമുകൾ, ലൈബ്രറി, ലൈബ്രറി, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, എമർജൻസി സർവീസ് എന്നിവ Abel’s Garden ന്റെ മറ്റ് സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…