പൂന്തോട്ടം പരിപാലിക്കുന്നവർ മണ്ണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പല വിവരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മണ്ണിലെ കാൽസ്യത്തിന്റെ അളവും അവയുടെ പ്രാധാന്യവും.മനുഷ്യ ശരീരത്തിലെ കാൽസ്യത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. നമ്മുടെ പല്ലുകൾക്കും എല്ലുകൾക്കും കാൽസ്യം ആവശ്യമുള്ളതുപോലെ തന്നെ ചെടികൾക്കും ഈ മൂലകം ആവശ്യമാണെന്നും പൂന്തോട്ട പരിപാലനത്തിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും പലർക്കും അറിയില്ല.
കാൽസ്യം സസ്യങ്ങളെയും മണ്ണിനെയും എങ്ങനെ ബാധിക്കുന്നു?
നിങ്ങളുടെ മണ്ണിലെ അവശ്യ ധാതുക്കളിൽ ഒന്നാണ് കാൽസ്യം. കൂടാതെ വളരെ കുറച്ച് അല്ലെങ്കിൽ അമിതമായ കാൽസ്യം നിങ്ങളുടെ ചെടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും.ചെടി നിവർന്നുനിൽക്കുന്നത് ഉറപ്പാക്കുന്ന ശക്തമായ സെൽ വാളുകളെ പോഷിപ്പിക്കുന്നതിന് മൂലകം ആവശ്യമാണ്. ഇത് മറ്റ് ധാതുക്കൾ നിങ്ങളുടെ ചെടികളിൽ എത്താൻ അനുവദിക്കുന്നു. അത് വഴി രോഗങ്ങൾക്കും കീടങ്ങൾക്കും സാധ്യത കുറവാണ്.നിങ്ങളുടെ മണ്ണിൽ കാൽസ്യം ചേർക്കുന്നതിന് മുമ്പ് അവയ്ക്ക് എത്ര അളവിൽ കാൽസ്യം ആവശ്യമാണെന്ന് പരിശോധിക്കാൻ പ്രൊഫഷണൽ മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് ആവശ്യമാണ്.
സസ്യങ്ങൾക്ക് എത്ര കാൽസ്യം ആവശ്യമാണ്?
മണ്ണ് ചെറുതായി അമ്ലമാകുമ്പോൾ (acidic)കാൽസ്യം സസ്യങ്ങൾ നന്നായി ആഗിരണം ചെയ്യും. ഇത് നേടുന്നതിന്, നിങ്ങൾ 6.0-6.5 എന്ന pH ലെവൽ നിലനിർത്തണം.മണ്ണിൽ കാൽസ്യത്തിന്റെ അളവ് കുറവാണെങ്കിൽ ചുണ്ണാമ്പുകല്ല്, എല്ലുപൊടി, അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവയുടെ ചേർക്കാം.
മണ്ണിൽ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള ജൈവ വഴികൾ..
മുട്ട ഷെല്ലുകൾ
പൂന്തോട്ടത്തിൽ മുട്ട ഉപയോഗിക്കുന്നതിന് പല ഗുണങ്ങളുണ്ട്. ജൈവ വളമായും കീടനാശിനികളിലും അവ ഉപയോഗിക്കുന്നു.പ്രതിരോധിക്കാനായാലും. മണ്ണിൽ കാൽസ്യം ചേർക്കുന്നതിനുള്ള മികച്ച മാർഗമാണ് മുട്ടയുടെ പുറംതോടുകൾ.മുട്ടത്തോടുകൾ അടച്ചുവെച്ച പാത്രത്തിൽ രണ്ട് ദിവസത്തേക്കോ അവ പൂർണ്ണമായും ഉണങ്ങുന്നത് വരെയോ സൂക്ഷിക്കണം. തുടർന്ന് മുട്ടത്തോടുകൾ നല്ല പോലെ പൊടിച്ച് ഉപയോഗിക്കാം. ചെടികൾ നടുന്നതിന് രണ്ടാഴ്ച മുമ്പ് മുട്ടത്തോടിന്റെ പൊടി മണ്ണുമായി കലർത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി മണ്ണിന് കാൽസ്യം ആഗിരണം ചെയ്യാൻ കഴിയും.
ഓയിസ്റ്റർ ഷെല്ലുകൾ
ഏറ്റവും വേഗത്തിൽ മണ്ണിൽ കാൽസ്യം ചേർക്കാനുള്ള മാർഗമാണ് ചിപ്പിയുടെ തോടുകൾ. ഓയിസ്റ്റർ ഷെല്ലുകളിൽ മൈക്രോ ന്യൂട്രിയന്റ് ധാതുക്കളുണ്ട്. മാത്രമല്ല മുഴുവൻ സീസണിലും കാൽസ്യം മൂലകം പ്രദാനം ചെയ്യാനും കഴിയും.
വീട്ടിൽ കാൽസ്യം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം മുകളിൽ പറഞ്ഞ മുട്ടത്തോടിന്റെ രീതിയാണ്. ഒരു പാനിൽ 20 മുട്ടകൾ 1 ഗാലൻ വെള്ളത്തിൽ തിളപ്പിച്ച് ചെടികൾക്ക് കാൽസ്യം സ്പ്രേ ഉത്പാദിപ്പിക്കാൻ കഴിയും. മിശ്രിതം തിളപ്പിച്ച ശേഷം 24 മണിക്കൂർ ലായനി തണുക്കാൻ വയ്ക്കണം. ലായിനിയിൽ നിന്നും ഷെല്ലുകൾ നീക്കം ചെയ്യുക. എന്നിട്ട് അവയെ തണുത്ത ഇരുണ്ട സ്ഥലത്ത് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ച ശേഷം ചെടികളിലും മണ്ണിലും തളിക്കാം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…