Kerala

കേരളത്തിൽ മങ്കിപോക്സ്? രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്തും മങ്കിപോക്സെന്ന് സംശയം. യുഎഇയിൽ നിന്നും വന്ന വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കും. രോഗലക്ഷണമുള്ള ആളുമായി സമ്പർക്കത്തിലുള്ള വ്യക്തികളെ നിരീക്ഷിക്കും.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വളരെ അടുത്ത ബന്ധമുള്ളവരിലെക്ക് പകരും. വീട്ടിലുള്ളവർ മാത്രമാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പനിയാണ് ലക്ഷണമുള്ളത്. വസൂരിക്ക് സമാനമായ ലക്ഷണം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മെഡിസെപ് സർക്കാർ ആശുപത്രികൾ മാറി നിൽക്കില്ല , സ്കീമുകൾ പരിചയപ്പെടുത്താൻ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീചിത്രക്ക് കത്തെഴുതുമെന്നും മന്ത്രി അറിയിച്ചു.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

3 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

5 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

5 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

8 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

9 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

10 hours ago