വാർഡ് മെമ്പർമാരും കൂട്ടരും പറഞ്ഞു നിങ്ങൾക്ക് നന്നായിട്ട് ഭരിക്കാൻ അറിയാം . ഇപ്പോൾ പറയുന്നു ഞങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോയിട്ട് എല്ലാം കണ്ടു പഠിച്ചിട്ട് വരണമെന്ന്. അപ്പോൾ നിങ്ങൾക്ക് പണി അറിയില്ലായിരുന്നു അല്ലേ ,ലേലു അല്ല ലേലു അല്ല.. മറ്റു പാർട്ടിക്കാരുടെ ഗുണവധികാരം പറയുമ്പോൾ നിങ്ങൾക്ക് 100 നാക്കാണല്ലോ. ഇന്ന് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാൻ എന്തെ വിമ്മിഷ്ടം? നിയമസഭയിലും, ചാനലിലും ,പെരുവഴിയിലും ഒരു ചാൻസ് കിട്ടിയാൽ എവിടെയും ഭരണം പ്രതിപക്ഷത്തെയും പ്രതിപക്ഷം ഭരണത്തെയും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. ഈ നാടിനു വേണ്ടി നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഈ തിരക്കൊക്കെ ഒഴിവാക്കി മറ്റൊരു രാജ്യങ്ങളിൽ പോകാതെ ഇവിടെ അറിവുള്ള ആളുകളെ കൂട്ടി കാര്യങ്ങളൊക്കെ നടത്തിക്കൂടെ ? പണ്ട് വെള്ളം പൊങ്ങിയപ്പോൾ അലർട്ട് തന്നില്ലേ, അതുപോലെ മഹാമാരി കാലത്തും, അതുപോലെ വൈകുന്നേരം എല്ലാ സാറന്മാരും വന്ന് ഒന്ന് പറ കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. ഷവർമ്മ കഴിച്ച് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ഷവർമ പിടുത്തം. ബോട്ട് മറിഞ്ഞ് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ബോട്ട് പിടുത്തം. ബസ്സ് ഇടിച്ചു ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച ബസ്സ് പിടുത്തം. പട്ടി കടിച്ച് ആരേലും മരിച്ചാൽ അടുത്ത ഒരാഴ്ച പട്ടി പിടുത്തം. സ്കൂൾ ബസ്സ് അപകടം പറ്റിയാൽ അടുത്ത ഒരാഴ്ച സ്കൂൾ ബസ്സ് പിടിത്തം. സ്ഥിരമായി ഒരു സംവിധാനം വേണ്ടെ? ഒരാഴ്ച മാത്രം മതിയോ
-സണ്ണി മാളിയേക്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…