അയര്‍ലണ്ട്: മാറ്റ് ഡാമണ്‍, ബെന്‍ അഫ്‌ലെകിന്റെയും ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ഡ്യൂവല്‍ എന്ന സിനിമ ബ്രേ, കോ വിക്ടോ എന്നിവടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡാമണ്‍ പ്രധാന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു. ഇതിപ്പോള്‍ രണ്ടാം തവണയാണ് സൂപ്പര്‍സ്റ്റാര്‍ അയര്‍ലണ്ടില്‍ ചിത്രീകരണത്തിനായി എത്തുന്നത്. റഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബെന്‍ അഫ്‌ലെക് അഭിനയിക്കുന്നുണ്ട്. അത് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി നിറുത്തു വച്ചിരിക്കുകയാണ്.
സിനിമ ഏതാണ്ട് ആറുമുതല്‍ എട്ട് ആഴ്ചവരെ ചിത്രികരിക്കാനാണ് സംവിധായകന്റെ തീരുമാനം. ആര്‍ഡ്‌മോര്‍ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. എതാണ്ട് ഡസന്‍ കണക്കിന് ചിത്രീകരണ തൊഴിലാളികള്‍ ഈ സിനിമയ്്ക് വേണ്ടി സെറ്റില്‍ ജോലി ചെയ്യുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപൂര്‍ണ്ണമായ നിയന്ത്രണത്തോടെ മാത്രമാണ് ചിത്രീകരണം തുടരുന്നത്. ഈ വര്‍ഷം നേരത്തെ കാസ്റ്റിങ് കോള്‍ ചെയ്ത് ചിത്രീകരണം തുടര്‍ച്ച ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ എക്ട്രകളായി ഈ ഷൂട്ടിങ് ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നുണ്ട്. ഈവര്‍ഷം തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ കാലഘട്ടത്തിലെ ഒരു സിനിമയില്‍ മാറ്റ് ഡാമണ്‍ അഭിനയിച്ചിരുന്നു.
”ഇത് അവിശ്വസനീയമാണ്. ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. അയര്‍ലണ്ടിനെക്കുറിച്ച് ഡാമന്റെ അഭിപ്രായം ഇതായിരുന്നു. ”ലോകത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഭയാനകമാണെന്ന് വ്യക്തമാണ്, പക്ഷേ ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ എനിക്ക് എന്റെ മുഴുവന്‍ കുടുംബത്തെയും കുറെ കാലത്തിന് ശേഷം ഒരുമിച്ച് ലഭിച്ചു; എട്ട് ആഴ്ചയോളം സ്‌കൂള്‍ ഇല്ലാത്തതിനാല്‍ എന്റെ കുട്ടികളോടൊപ്പം ഞാനുമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…