മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് മേസർ. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന ‘മേസർ’ കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
പ്രത്യേകതകൾ
ലേസർ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസർ കണ്ടുപിടിച്ചിരുന്നു. മേസറുണ്ടാക്കാനുള്ള ആദ്യ ഉപകരണം 1953-ൽ നിർമ്മിക്കുകയും ചെയ്തു. പക്ഷേ മേസറിന്റെ സൃഷ്ടിക്ക് ശക്തിയേറിയ കാന്തിക മേഖല വേണമായിരുന്നു. ചുടു കുറയ്ക്കാൻ ശീതീകരണ സംവിധാനവും വേണം. ഈ ചെലവു കാരണം മേസർ പ്രചാരത്തിലെത്തിയിരുന്നില്ല..
അന്തരീക്ഷ ഊഷ്മാവിൽത്തന്നെ മേസർ നിർമ്മിക്കാനുള്ള വിദ്യയാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ശക്തിയേറിയ കാന്തിക മേഖലയും വേണ്ട. ഇന്ന് ലേസർകൊണ്ടു ചെയ്യുന്ന മിക്ക ജോലികളും അദൃശ്യമായ മേസർകൊണ്ടു ചെയ്യാനാവും.
ഉപയോഗങ്ങൾ
മേസറിന് മനുഷ്യ ശരീരത്തിലൂടെ തുളച്ചു കയറാൻ കഴിയുന്നതിനാൽ സ്‌കാനറുകളിൽ ഫലപ്രദമായി അതുപയോഗിക്കാൻ കഴിയും. രോഗ നിർണയ മേഖലയിൽ അത് അത്ഭുതങ്ങൾ സൃഷ്ടിക്കും. വൈദ്യശാസ്ത്രത്തിൽ മുതൽ ജ്യോതിശാസ്ത്രത്തിൽ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം
പ്രധാന മേസറുകൾ
ആറ്റോമിക് ബീം മേസർ (Atomic beam masers)
അമ്മോണിയ മേസർ (Ammonia maser)
ഫ്രീ ഇലക്ട്രോൺ മേസർ( Free electron maser)
ഹൈഡ്രൻ മേസർ ([Hydrogen maser)
വാതക മേസറുകൾ (Gas masers)
റുബീഡിയം മേസർ
ഖര രൂപത്തിലുള്ള മേസർ
റൂബി മേസർ
ഇരുമ്പ് – സഫയർ മേസർ
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…