gnn24x7

മേസർ; ഉപയോഗങ്ങൾ എന്തൊക്കെ?

0
273
gnn24x7

മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് മേസർ. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന ‘മേസർ’ കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.

പ്രത്യേകതകൾ

ലേസർ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസർ കണ്ടുപിടിച്ചിരുന്നു. മേസറുണ്ടാക്കാനുള്ള ആദ്യ ഉപകരണം 1953-ൽ നിർമ്മിക്കുകയും ചെയ്തു. പക്ഷേ മേസറിന്റെ സൃഷ്ടിക്ക് ശക്തിയേറിയ കാന്തിക മേഖല വേണമായിരുന്നു. ചുടു കുറയ്ക്കാൻ ശീതീകരണ സംവിധാനവും വേണം. ഈ ചെലവു കാരണം മേസർ പ്രചാരത്തിലെത്തിയിരുന്നില്ല..

അന്തരീക്ഷ ഊഷ്മാവിൽത്തന്നെ മേസർ നിർമ്മിക്കാനുള്ള വിദ്യയാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ശക്തിയേറിയ കാന്തിക മേഖലയും വേണ്ട. ഇന്ന് ലേസർകൊണ്ടു ചെയ്യുന്ന മിക്ക ജോലികളും അദൃശ്യമായ മേസർകൊണ്ടു ചെയ്യാനാവും.

ഉപയോഗങ്ങൾ

മേസറിന് മനുഷ്യ ശരീരത്തിലൂടെ തുളച്ചു കയറാൻ കഴിയുന്നതിനാൽ സ്‌കാനറുകളിൽ ഫലപ്രദമായി അതുപയോഗിക്കാൻ കഴിയും. രോഗ നിർണയ മേഖലയിൽ അത് അത്ഭുതങ്ങൾ സൃഷ്ടിക്കും. വൈദ്യശാസ്ത്രത്തിൽ മുതൽ ജ്യോതിശാസ്ത്രത്തിൽ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം

പ്രധാന മേസറുകൾ

ആറ്റോമിക് ബീം മേസർ (Atomic beam masers)

അമ്മോണിയ മേസർ (Ammonia maser)

ഫ്രീ ഇലക്ട്രോൺ മേസർ( Free electron maser)

ഹൈഡ്രൻ മേസർ ([Hydrogen maser)

വാതക മേസറുകൾ (Gas masers)

റുബീഡിയം മേസർ

ഖര രൂപത്തിലുള്ള മേസർ

റൂബി മേസർ

ഇരുമ്പ് – സഫയർ മേസർ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here