gnn24x7

ആപ്പിൾ സ്റ്റോറിനെയും പ്ലേസ്റ്റോറിനേയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യൻ ആപ്പ് സ്റ്റോർ

0
470
gnn24x7

ന്യൂഡൽഹി: മൊബൈൽ വ്യവസായത്തിൽ ആപ്പിളിന്റെ സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറിനും ഒപ്പം ഇന്ത്യൻ ആപ്പ് സ്റ്റോറും കൂടി രംഗപ്രവേശനം ചെയ്യുകയാണ്. ഈ രണ്ടു വലിയ ശക്തികൾക്ക് ബദൽ ആയിട്ടാണ് ആണ് ഇന്ത്യൻ ആപ്പ് സ്റ്റോർ കൂടുതൽ സൗകര്യത്തോടു കൂടി നിർമ്മിക്കാൻ കേന്ദ്രം തീരുമാനിച്ചത്. മോദി സർക്കാരിന്റെ ഏറ്റവും ശക്തമായ ഈ തീരുമാനം ഇലക്ട്രോണിക് മൊബൈൽ വ്യവസായരംഗത്ത് ഇന്ത്യയുടെ പ്രാതിനിധ്യം ശക്തമാക്കും എന്നതിനുള്ള തെളിവാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോര്‍ നിര്‍മിക്കാനൊരുങ്ങുന്നത്.

ഇന്ത്യ ഇന്ത്യ കുറച്ചു മുൻപേ തന്നെ സർക്കാർ ആപ്പുകൾക്ക് മാത്രമായി ഒരു പ്ലേസ്റ്റോർ നിർമിച്ചിരുന്നു ഈ കാലഘട്ടത്തിലാണ് എന്തുകൊണ്ട് ഇന്ത്യക്ക് മാത്രമായി ഒരു പ്രത്യേക പ്ലേസ്റ്റോർ എന്ന സങ്കല്പം വന്നത്. പിന്നീട് അത് ഗൂഗിൾ പ്ലേ സ്റ്റോറിനോടും ആപ്പിൾ പ്ലേസ്റ്റോറിനോടും ഒപ്പം കിടപിടിക്കുന്ന രീതിയിൽ വികസിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ അന്തിമമായി കേന്ദ്ര ഗവൺമെൻറ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയുടെ ആപ്പ് സ്റ്റോറിൽ ഒരുപാട് പുതിയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന് ശ്രമം.

ഇന്ത്യയുടെ ശക്തമായ തീരുമാനത്തിന് തൊട്ടുപിന്നാലെ ഇതിനോട് ഒരുപാട് ഇന്ത്യൻ ടെക്നിക്കൽ െഐ.ടി കമ്പനികൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പല അല്ല ലോകരാഷ്ട്രങ്ങളും ഇന്ത്യൻ ഇന്ത്യൻ ബുദ്ധി ശക്തികളെ ഉപയോഗിച്ചാണ് അവരുടെ സാങ്കേതികവിദ്യകൾ ലോകനിലവാരത്തിൽ ഉയർത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യയ്ക്ക് ഇന്ത്യയിലെതന്നെ സ്വന്തം ബുദ്ധി ശക്തികൾ ഉപയോഗിച്ച് ലോകത്തെ കീഴടക്കാൻ ആവുമെന്ന തീരുമാനത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ മാത്രം 50 കോടിയിലധികം മൊബൈൽ ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ . അവയിൽ 90% ശതമാനത്തോളം പേർ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ പ്ലേസ്റ്റോർ മാത്രമാണ്. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ചില സ്റ്റാർട്ടപ്പുകൾക്ക് ആപ്പുകൾക്കും ഗൂഗിളിന്റെ ചില നിയമങ്ങൾ കാരണം വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കേന്ദ്ര ഗവൺമെൻറ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ചിന്തിച്ചത്. ഇത് ഇന്ത്യയിൽ മൊബൈൽ ആൻഡ്രോയ്ഡ് വിഭാഗത്തിൽ സ്ഫോടനാത്മകമായ മുന്നേറ്റങ്ങൾക്കും സാങ്കേതിക കണ്ടുപിടുത്തങ്ങൾക്കും വൻ സാധ്യത തുറക്കുമെന്ന് ലോകം വിലയിരുത്തുന്നു. എന്തുതന്നെയായാലും ഇന്ത്യൻ ആപ്പ് സ്റ്റോർ ഡോർ പ്രത്യക്ഷത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിന് കടുത്ത ഭീഷണിയാണ് നൽകുന്നത്. സാങ്കേതികമായി ആയി ഇന്ത്യയുടെ ഒരു കുതിച്ചുചാട്ടം ആയി ലോകം ഇതിനെ സൂചിപ്പിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here