gnn24x7

ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടൽ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

0
162
gnn24x7

ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോത്താംഗിലെ അടല്‍ ഭൂഗർഭ തുരങ്ക പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

3,086 കോടിയുടെ പദ്ധതിയാണ് ഇത്. അടൽ ടണലിന്‍റെ നിർമ്മാണം 2010ലാണ് ആരംഭിക്കുന്നത്. ടണലിന്റെ നീളം 9.02 കിലോമീറ്ററാണ്. മണിക്കൂറിൽ 80 കിലോമീറ്ററാണ് അടൽ ഭൂഗർഭ തുരങ്കപാതയിലെ വേഗപരിധി. ഏതു കാലാവസ്ഥയിലും 3000 വാഹനങ്ങൾക്ക് പ്രതിദിനം പാതയിലൂടെ കടന്നുപോകാം.

2000 ജൂൺ മൂന്നിന് പ്രധാനമന്ത്രിയായിരിക്കെ വാജ്പേയിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുതന്നെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാർത്ഥമാണ് പാതയ്ക്ക് അടൽ ടൽ എന്ന് നാമകരണം ചെയ്തിട്ടുള്ളത്.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ.പി പുരുഷത്തമന്‍റെ നേതൃത്വത്തിലാണ് ടണൽ നിർമ്മാണം പൂർത്തിയായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here