gnn24x7

സൗദി ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്ന് എത്യോപ്യന്‍ കുടിയേറ്റ തൊഴിലാളികള്‍

0
178
gnn24x7

ജിദ്ദ: എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൗദി ജയിലില്‍ മനുഷ്യത്വ രഹിതമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്.

“മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് അടുത്തുള്ള ഒരു ടോയ്‌ലറ്റില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നു. തിരിച്ചു നാട്ടിലേക്കു പോവാൻ ആരും സഹായിക്കുന്നില്ല, നിത്യേന ഞങ്ങൾ മര്‍ദ്ദനമേല്‍ക്കാറുണ്ട്.”, തൊഴിലാളികള്‍ പറഞ്ഞു.

ഒരു മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് എത്യോപ്യയില്‍ നിന്നും സൗദിയിൽ എത്തിയത് 300ലധികം കുടിയേറ്റ തൊഴിലാളികളാണ്. സൗദി ജയിലിൽ ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് അവർ പറയുന്നു.

എത്യോപ്യന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്നു തങ്ങളെ സൗദിയിൽ നിന്ന് തിരികെ കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കണമെന്ന് അവർ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here