gnn24x7

സൗദി അറേബ്യയില്‍ നിന്നും വരുന്ന ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരീസ് വിസ്‌പേര്‍സ് ജൂണ്‍ 11 ന് റിലീസ് ചെയ്തു

0
235
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ നിന്നും വരുന്ന ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരീസ് വിസ്‌പേര്‍സ് ജൂണ്‍ 11 റിലീസ് ചെയ്തിരിക്കുകയാണ്. സൗദി അറേബ്യന്‍ ഫിലിം മേക്കര്‍ ഹന അലൊമെയര്‍ ആണ് സീരീസിന്റെ തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകളുള്ള ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ റിലീസിനു മുമ്പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സൗദി സ്ത്രീകളെ ഇതുവരെ സ്‌ക്രീനില്‍ പ്രതിനിധാനം ചെയ്തതില്‍ നിന്നും വ്യത്യസ്തമായാണ് അവതരിപ്പിച്ചിക്കുന്നത് എന്നാണ് സംവിധായിക അവകാശപ്പെടുന്നത്. അതേ സമയം സീരീസ് ഒരു സ്ത്രീ കേന്ദ്രീകൃത കഥയല്ല പറയുന്നത്. ഇന്നത്തെ സൗദിയുടെ സാഹചര്യങ്ങളിലൂന്നിയാണ് കഥ മുന്നേറുന്നത്.

ഭാര്യയായും അമ്മയായും മാത്രം സൗദി സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന സ്റ്റീരിയോടൈപ്പില്‍ നിന്നും വ്യത്യസ്തമാണ് വിസ്‌പേര്‍സിലെ സ്ത്രീകള്‍ എന്ന് സംവിധായിക പറയുന്നു.

‘പ്രൊജക്ട് തുടങ്ങിയ സമയത്ത് എന്നെ അവരെങ്ങനെയാണോ അതേ പോലെ അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു. കാരണം ഞാന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നതതാണ്. പക്ഷെ അങ്ങനെയല്ല ടിവി ഷോകളിലും സിനിമകളിലും അവരെ ചിത്രീകരിക്കുന്നത്,’ അലൊമെയര്‍ അറബ് ന്യൂസിനോട് പറഞ്ഞു. 30 വ്യത്യസ്ത് ഭാഷകളിലായി 180 രാജ്യങ്ങളിലാണ് വിസ്‌പേര്‍സ് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യുന്നത്.

‘സൗദി സ്ത്രീകളുടെ പ്രതിഛായ എന്നെ സംബന്ധിച്ച് അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കൊപ്പം തന്നെ സൗദി മീഡിയയയിലും പ്രാധാന്യമര്‍ഹിക്കുന്നതാണ്. സ്ത്രീ കഥാപാത്രങ്ങള്‍ പരമ്പരാഗതമായിപോവുകയാണ്. അവ പുരോഗമനപരമല്ല. വിസ്‌പേര്‍സില്‍ ഗ്രാഫിക് ഡിസൈനറുണ്ട്, ആര്‍ട്ടിസ്റ്റും ജേര്‍ണലിസ്റ്റും ഉണ്ട്,’ സംവിധായിക പറയുന്നു.

ഒരു കുടുംബത്തിന്റെ കഥായാണ് വിസ്‌പേര്‍സ് പറയുന്നത്. കുടുംബത്തിലെ ഗൃഹനാഥനായ ഹസ്സന്‍ മരണപ്പെടുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ കമ്പനി പുതുതായി നിര്‍മിച്ച ആപ്പ് ലോഞ്ച് ചെയ്യാനിരിക്കെയാണ് ഇദ്ദേഹം മരിക്കുന്നത്. ഹസ്സന്റെ മരണത്തിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ കുടുംബത്തിലെ മറ്റു സ്ത്രീകള്‍ എങ്ങനെയാണ് നോക്കുന്നക്കാണുന്നത് എന്നതില്‍ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here